ജില്ലയിലെ ഉന്നത വിദ്യാഭ്യാസ പ്രതിസന്ധി പരിഹരിക്കുക: ഫ്രറ്റേണിറ്റി മൂവ്മെന്റ്

കോഴിക്കോട്: ജില്ലയിലെ ഉന്നത വിദ്യാഭ്യാസ പ്രതിസന്ധികൾക്ക് ഉടൻ പരിഹാരം കാണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപെട്ടു.

വിവിധ മേഖലകളിലേക്കുള്ള അഡ്മിഷൻ പ്രവർത്തനങ്ങൾ പൂർത്തിയയാലും നിരവധി വിദ്യാർത്ഥികൾ ഈ വർഷവും സീറ്റില്ലാതെ പുറത്താവും. ഈ വർഷം പ്ലസ്ടു പാസ്സായ മുഴുവൻ വിദ്യാർത്ഥികൾക്കും പഠന സൗകര്യമൊരുക്കാൻ ആവശ്യമായ സീറ്റുകൾ നിലവിൽ കോഴിക്കോട് ജില്ലയിൽ ഇല്ല. ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസം ലഭിക്കാതെ പുറത്തു നിൽക്കേണ്ടി വരും.

ജില്ലയിൽ ബേപ്പൂർ, എലത്തൂർ മണ്ഡലങ്ങളിൽ നിലവിൽ ഗവണ്മെന്റ് കോളേജുകൾ ഇല്ലാത്തതു വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്ത്വത്തിൽ ആക്കിയിരിക്കുകയാണ്. ഉന്നത മാർക്ക് വാങ്ങി പാസ്സായ വിദ്യാർത്ഥികൾക്ക് ഇഷ്ട്ടപ്പെട്ട കോഴ്സുകൾക്ക് അഡ്മിഷൻ കിട്ടാത്ത സാഹചര്യവും നിലവിലുണ്ട്. പ്രതിസന്ധികൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സർക്കാർ തലത്തിൽ കൈകൊള്ളണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപെട്ടു.

ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ്‌ മുനീബ് എലങ്കമൽ, ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി, സെക്രട്ടറിയേറ്റ് അംഗങ്ങളായ റഈസ് കുണ്ടുങ്ങൽ, ആയിഷ, മുജാഹിദ് മേപ്പയ്യൂർ, മുബഷിർ ചെറുവണ്ണൂർ എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News