രാമപുരത്ത് വയോധികയുടെ കൊലപാതകം; ചെറുമകളുടെ ഭർത്താവിനെ അറസ്റ്റു ചെയ്തു

മങ്കട രാമപുരം ബ്ലോക്ക് പടിയില്‍ താമസിച്ചിരുന്ന മുട്ടത്തു ഹൗസിൽ ആയിഷ (72) യുടെ കൊലപാതകത്തിൽ ആയിഷയുടെ ചെറുമകളുടെ ഭര്‍ത്താവ് നിഷാദലി (34) യെ പോലീസ് അറസ്റ്റു ചെയ്തു. സാമ്പത്തിക ​ബാ​ധ്യ​ത​ക​ളു​ണ്ടായിരുന്ന നിഷാദലി സ്വ​ര്‍ണ്ണം അ​പ​ഹ​രി​ക്കാ​നാ​ണ് കൃ​ത്യം ചെ​യ്ത​തെ​ന്ന് ജില്ലാല്ല പൊ​ലീ​സ് മേ​ധാ​വി എ​സ്. സു​ജി​ത്ദാ​സ്, പെ​രി​ന്ത​ല്‍​മ​ണ്ണ ഡി​വൈ.​എ​സ്.​പി എം. ​സ​ന്തോ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ ​സ​മ്മേ​ള​ന​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു.

എം.​എ​സ്​​സി കംപ്യൂട്ടർ സ​യ​ന്‍​സ് ബി​രു​ദ​ധാ​രി​യും മമ്പാട് ഗ​വ. വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ പ​ത്ത്​ വ​ര്‍​ഷ​മാ​യി ഗസ്റ്റ്​ അ​ധ്യാ​പ​ക​നു​മാ​ണ് ഇ​യാ​ള്‍. ജൂ​ലൈ 16നാ​ണ് ആ​യി​ശ​യെ വീ​ട്ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്. ദേ​ഹ​ത്തു​ണ്ടാ​യി​രു​ന്ന എ​ട്ടേ​കാ​ല്‍ പ​വ​ന്‍ സ്വ​ര്‍​ണ​വും ക​വ​ര്‍​ന്നി​രു​ന്നു. രാ​ത്രി ഉ​റ​ങ്ങാ​ന്‍ മ​കന്റെ വീ​ട്ടി​ലേ​ക്ക് ഇ​വ​രെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​വാ​ന്‍ വ​ന്ന പേ​ര​ക്കു​ട്ടി​ക​ളാ​ണ് ര​ക്തം വാ​ര്‍​ന്ന് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. ദേ​ഹ​ത്തു​ള്ള പ​രി​ക്കു​ക​ളും ധ​രി​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്​​ട​പ്പെ​ട്ട​തി​നാ​ലും ക​വ​ര്‍​ച്ച​യാ​ണ് ല​ക്ഷ്യ​മെ​ന്ന് പൊ​ലീ​സ് തു​ട​ക്ക​ത്തി​ലേ സം​ശ​യി​ച്ചി​രു​ന്നു. ആ​സൂ​ത്രി​ത​മാ​യി ന​ട​ത്തി​യ കൊ​ല​പാ​ത​ക രം​ഗ​ങ്ങ​ള്‍ പ്ര​തി നി​ഷാ​ദ​ലി സം​ഭ​വ​സ്ഥ​ല​ത്ത് പൊ​ലീ​സി​ന് വി​വ​രി​ച്ചു കൊ​ടു​ത്തു.

നേരത്തെ ര​ണ്ടു​ത​വ​ണ കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത് വീ​ടി​ന്​ പ​രി​സ​ര​ത്തെ​ത്തി​യെ​ങ്കി​ലും റോ​ഡു​വ​ക്കി​ലെ വീ​ടാ​യ​തി​നാ​ല്‍ പ​രി​സ​ര​ത്ത് ആ​ളു​ക​ളു​ണ്ടാ​യ​തി​നാ​ല്‍ ന​ട​ത്താ​തെ പോ​യി. കു​ടും​ബ​ത്തി​ല്‍ ത​ന്നെ​യു​ള്ള​യാ​ളോ പ​രി​ച​യ​മു​ള്ള​യാ​ളോ ആ​ണ് കൃ​ത്യം ചെ​യ്ത​തെ​ന്നാ​യി​രു​ന്നു പൊ​ലീ​സ് നി​ഗ​മ​നം.

പ​രി​സ​ര​വാ​സി​ക​ളെ​യും കു​ടും​ബ​ക്കാ​രെ​യും അ​ട​ക്കം ആ​യി​ര​ത്തോ​ളം പേ​രെ നേ​രി​ട്ടും ഫോ​ണ്‍ മു​ഖേ​ന​യും ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നാ​ണ് നി​ഷാ​ദ​ലി​യെ​ക്കു​റി​ച്ചും അ​യാ​ളു​ടെ സാമ്പത്തിക ബാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​ത്. ശേ​ഷം കോ​ഴി​ക്കോ​ട്ട്​ വെ​ച്ചാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ഇ​യാ​ളെ ക​സ്​​റ്റ​ഡി​​യി​ലെ​ടു​ത്ത​ത്. ആ​ദ്യം നി​ഷേ​ധി​ച്ചെ​ങ്കി​ലും തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ​മ്മ​തി​ച്ചു. ഓൺ​ലൈ​ന്‍ ബി​സി​ന​സി​ല്‍ വ​ന്‍ ലാ​ഭം പ്ര​തീ​ക്ഷി​ച്ച്‌ പ​ണം നി​ക്ഷേ​പി​ച്ച ഇ​യാ​ള്‍​ക്ക് വ​ലി​യ സാമ്പത്തിക ബാ​ധ്യ​ത​ക​ളു​ണ്ട്. 50 ല​ക്ഷ​ത്തി​ന് മു​ക​ളി​ലാ​ണ് ബാ​ധ്യ​ത. ഇ​തിന്റെ വി​വ​ര​ങ്ങ​ള്‍ പൊ​ലീ​സ് ശേ​ഖ​രി​ച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment