കൊളംബസില്‍ തിരുന്നാളും ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ടിന്റെ സന്ദര്‍ശനവും

ഒഹായോ: കൊളംബസ് സെന്‍റ് മേരീസ് സിറോ മലബാര്‍ കത്തോലിക്ക മിഷന്റെ മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ വര്‍ഷത്തെ തിരുനാളും ഷിക്കാഗോ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ടിന്റെ മിഷന്‍ സന്ദര്‍ശനവും സെപ്റ്റംബര്‍ 26 നു നടത്തും.

തിരുനാളിന്റെ നടത്തിപ്പിനായി പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, ഫാദര്‍ നിബി കണ്ണായി വിവിധ കമ്മിറ്റികള്‍ക്കു രൂപം നല്‍കി. ഷിനൊ മാച്ചുവീട്ടില്‍ ആന്റണി, മനോജ് അന്തോണി (ട്രസ്റ്റീമാര്‍), ജോസഫ് സെബാസ്റ്റ്യന്‍, പ്രദീപ് ഗബ്രിയേല്‍(പെരുന്നാള്‍ കണ്‍വീനര്‍മാര്‍), ദിവ്യ റോസ് ഫ്രാന്‍സിസ് (ഇന്‍വിറ്റേഷന്‍ കമ്മിറ്റി), അശ്വിന്‍ പാറ്റാനി (ലിറ്റര്‍ജി ), ശോഭ ജോസ് (പ്രസുദേന്തി ആന്‍ഡ് പ്രദക്ഷിണം), ബബിത ഡിലിന്‍ (ചര്‍ച്ച് ഡെക്കറേഷന്‍), അജോ ജോസഫ് (ഔട്ട്ഡോര്‍ ഡെക്കറേഷന്‍ ആന്‍ഡ് ഹാള്‍ സെറ്റപ്പ് ), ഷിനൊ മാച്ചുവീട്ടില്‍ ആന്റണി (ലൈറ്റ് ആന്‍ഡ് സൗണ്ട്), ഷിംഷ മനോജ് (കള്‍ച്ചറല്‍ ആന്‍ഡ് പബ്ലിക് മീറ്റിങ്), റോഷന്‍ അലക്സ് (ഫോട്ടോഗ്രാഫി ആന്‍ഡ് വീഡിയോ ), അരുണ്‍ ഡേവിസ് (ക്വയര്‍), ബിനിക്‌സ് ജോണ്‍ (ഫുഡ്) എന്നിവരെ കമ്മിറ്റി ലീഡേഴ്സ് ആയി തിരഞ്ഞെടുത്തു.

ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്ന പ്രസുദേന്തിമാരുടെ വാഴ്ച്ച തിരുനാള്‍ ദിനത്തില്‍ നടത്തപ്പെടും. തിരുനാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാനായി ഏവരെയും ക്ഷണിക്കുന്നു.

Print Friendly, PDF & Email

Leave a Comment