ഗവേഷണ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ബന്ധുക്കളുടെ മൊഴി അടുത്ത ദിവസം എടുക്കുമെന്ന് പോലീസ്

പാലക്കാട്: ഗവേഷണ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ മൊഴിയെടുക്കല്‍ അടുത്ത ദിവസത്തേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. കൊല്ലങ്കോട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയെങ്കിലും മൊഴി രേഖപ്പെടുത്താനായില്ല. ബന്ധുക്കൾക്ക് സംസാരിക്കാനുള്ള മാനസികാവസ്ഥയില്ലെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടതിനാലാണ് മൊഴിയെടുക്കല്‍ അടുത്ത ദിവസത്തേക്ക് മാറ്റിയതെന്ന് പോലീസ് പറഞ്ഞു.

കൊല്ലങ്കോട് പയ്യല്ലൂര്‍മുക്ക് സ്വദേശി കൃഷ്ണയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ തൂങ്ങി മരിച്ചത്.
കോയമ്പത്തൂര്‍ അമൃത വിശ്വ വിദ്യാപീഠത്തിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഗവേഷണ വിദ്യാര്‍ത്ഥിനിയായിരുന്നു കൃഷ്ണ.

അഞ്ച് വർഷത്തെ ഗവേഷണത്തിന് ശേഷം തയ്യാറാക്കിയ പ്രബന്ധം നിരസിച്ചതും നിരന്തരമായ മാനസിക പീഡനവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കൃഷ്ണയുടെ സഹോദരി ആരോപിച്ചിരുന്നു. കൃഷ്ണയുടെ ഗൈഡ് രാധികയ്ക്കും കൃഷ്ണ തമ്പാട്ടിക്കുമെതിരെയാണ് ബന്ധുക്കൾ ആരോപണം ഉന്നയിച്ചത്.

എന്നാൽ അധ്യാപിക രാധിക ആരോപണം നിഷേധിച്ചു. കൃഷ്ണയുമായി തനിക്ക് നല്ല ബന്ധമാണുണ്ടായിരുന്നതെന്നും, പ്രബന്ധത്തില്‍ ചില തിരുത്തൽ മാത്രമാണ് ആവശ്യപ്പെട്ടതെന്നും അദ്ധ്യാപിക പറഞ്ഞു.

Print Friendly, PDF & Email

Leave a Comment