അഫ്ഗാൻ വംശജനായ ഇന്ത്യൻ ബിസിനസുകാരനെ താലിബാന്‍ തട്ടിക്കൊണ്ടുപോയി

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ ബിസിനസ്സുകാരനെ കടയുടെ സമീപത്തുനിന്ന് താലിബാന്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്.

വിഷയത്തിൽ ഇടപെടാൻ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചതായി ഇന്ത്യൻ വേൾഡ് ഫോറം പ്രസിഡന്റ് പുനീത് സിംഗ് ചന്ദോക്ക് ചൊവ്വാഴ്ച പറഞ്ഞു. അഫ്ഗാൻ – ഇന്ത്യൻ വംശജനായ ബൻസാരി ലാൽ അറെൻഡെയെ (50) തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ കാബൂളിലെ കടയ്ക്ക് സമീപം നിന്ന് തട്ടിക്കൊണ്ടുപോയതായി അഫ്ഗാൻ ഹിന്ദു-സിഖ് സമൂഹം അറിയിച്ചതായി പുനീത് സിംഗ് ചന്ദോക്ക് പറഞ്ഞു.

ബൻസാരി ലാൽ ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളുടെ ഒരു ബിസിനസുകാരനാണെന്നും ഈ സംഭവം നടന്ന സമയത്ത് അദ്ദേഹം തന്റെ ജീവനക്കാർക്കൊപ്പം തന്റെ കടയിൽ സാധാരണ ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു എന്നും ചന്ദോക്ക് പറഞ്ഞു. ബൻസാരി ലാലിനെ ജീവനക്കാർക്കൊപ്പം തട്ടിക്കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ തട്ടിക്കൊണ്ടുപോയവര്‍ ക്രൂരമായി മർദ്ദിച്ചെങ്കിലും ജീവനക്കാർ രക്ഷപ്പെട്ടു. ബൻസാരി ലാലിന്റെ കുടുംബം ഡൽഹിയിലാണ് താമസിക്കുന്നത്.

പ്രാദേശിക സമൂഹം ബന്ധപ്പെട്ട അധികാരികളുമായി ബന്ധപ്പെടുന്നുണ്ടെന്നും പ്രാദേശിക അന്വേഷണ ഏജൻസികൾ ഇത് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ചന്ദോക്ക് പറഞ്ഞു. ബൻസാരി ലാലിനെ കണ്ടെത്താൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തിരച്ചിൽ നടത്തിയതായി അദ്ദേഹം പറഞ്ഞു. വിഷയം സംബന്ധിച്ച് ഇന്ത്യൻ ഗവൺമെന്റിന്റെ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അടിയന്തര ഇടപെടലും സഹായവും അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ചന്ദോക്ക് പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment