കെ.പി.എ സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സെപ്തംബർ 17നു ആരംഭിക്കുന്നു

ഇപ്പോഴത്തെ ഈ പ്രതികൂലസാഹചര്യത്തിൽ ആരോഗ്യം ശ്രദ്ധിക്കാൻ മെഡിക്കൽ ചെക്കപ്പ് ഫലപ്രദവുമാണ് എന്നത് മുന്നിൽ കണ്ടു കൊണ്ട് “ആരോഗ്യത്തിന് ഒരു കൈത്താങ്ങ്” എന്ന പേരിൽ കൊല്ലം പ്രവാസി അസ്സോസിയേഷൻ റിഫാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിഫ ഇന്റർനാഷണൽ മെഡിക്കൽ സെന്റർ (IMC) ആയി ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സെപ്റ്റംബർ 17 ആരംഭിക്കും.

സെപ്റ്റംബർ 26 വരെ 10 ദിവസം നീണ്ടു നിൽക്കുന്ന ഈ ക്യാമ്പിൽ Glucose Random, Total Cholesterol, Urea, Creatinine, Uric Acid, SGPT എന്നീ ടെസ്റ്റുകൾ കൂടാതെ സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ലഭ്യമാണ്.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം അനോജ് മാസ്റ്റർ 39763026, ജിബിൻ ജോയ് 38365466.

Print Friendly, PDF & Email

Related News

Leave a Comment