മോദി സർക്കാരിന്റെ അജണ്ടയ്ക്ക് അനുസൃതമായി കോവിഡ് -19 നെക്കുറിച്ചുള്ള പഠനം ICMR റിപ്പോർട്ട് ചെയ്തു: ന്യൂയോർക്ക് ടൈംസ്

ന്യൂഡൽഹി: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഉന്നത നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അജണ്ടയ്ക്ക് അനുസൃതമായി കോവിഡ് -19 ന്റെ വ്യാപനം സംബന്ധിച്ച ഏജൻസിയുടെ പഠനത്തിന്റെ കണ്ടെത്തലുകൾ തയ്യാറാക്കിയെന്നും, പകർച്ചവ്യാധിയുടെ ഭീഷണി കുറച്ചു കാണിക്കാന്‍ ശാസ്ത്രജ്ഞരെ സമ്മർദ്ദത്തിലാക്കിയെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്.

റിപ്പോർട്ട് അനുസരിച്ച്, ശാസ്ത്രീയ തെളിവുകളേക്കാള്‍ ഐസിഎംആർ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കാണ് മുൻഗണന നൽകിയതെന്ന് കാണിക്കുന്ന നിരവധി തെളിവുകൾ പത്രം നൽകി. കോവിഡ് -19 പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ട് ഏതാനും മാസങ്ങൾക്ക് ശേഷം, നിരവധി തെറ്റായ നടപടികൾ കാരണം ഐസിഎംആർ വിമർശനം നേരിട്ടിരുന്നു.

“കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവയോട് ആശങ്ക പ്രകടിപ്പിച്ചപ്പോൾ, ഇന്ത്യയിൽ എങ്ങനെയാണ് കോവിഡ് -19 പടരുന്നത്, നമ്മള്‍ വിഷമിക്കേണ്ടതില്ല,” എന്ന് പറഞ്ഞതായി ഐസിഎംആറില്‍ പ്രവർത്തിച്ചിരുന്ന ശാസ്ത്രജ്ഞനായ അനൂപ് അഗർവാൾ പറഞ്ഞു. അദ്ദേഹം 2020 ഒക്ടോബറിൽ ഐസിഎംആറിൽ നിന്ന് രാജി വെച്ചു.

സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കാനും ബീഹാറിൽ പ്രചാരണം ആരംഭിക്കാനുമുള്ള മോദി സർക്കാരിന്റെ വ്യഗ്രതയെ പിന്തുണയ്ക്കുന്നതിൽ ഐസിഎംആർ ബദ്ധശ്രദ്ധരായിരുന്നു എന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പറയുന്നു.

2021 ഫെബ്രുവരിയിൽ മോദി പറഞ്ഞത് കോവിഡ് -19 നെതിരായ ഇന്ത്യയുടെ പോരാട്ടം ലോകത്തിന്റെ മറ്റു ഭാഗങ്ങൾക്ക് പ്രചോദനമായി എന്നാണ്. എന്നാൽ, രണ്ട് മാസങ്ങൾക്ക് ശേഷം ഇന്ത്യ കൊറോണ കേസുകളുടെ പ്രഭവ കേന്ദ്രമായി. കൊറോണയുടെ രണ്ടാം തരംഗം ഇന്ത്യയില്‍ നിന്ന് ആരംഭിക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലുകയും ചെയ്തു. നിരവധി പേർ രോഗബാധിതരായി.

രാഷ്ട്രീയ സ്വാധീനം 2020 ൽ ആരംഭിക്കുന്നു

ഐസിഎംആറിനെ രാഷ്ട്രീയം സ്വാധീനിച്ചത് കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിലായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വർഷം ആദ്യം രാജ്യത്ത് കൊറോണ പടരുന്നതിന്റെ ഉത്തരവാദിത്തം തബ്‌ലീഗി ജമാഅത്തിന്റെ മേല്‍ കെട്ടി വെയ്ക്കാനാണ് സര്‍ക്കാര്‍ തുനിഞ്ഞത്.

ഐസിഎംആറുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ പറയുന്നത് തബ്‌ലീഗി ജമാഅത്തിന്റെ പരിപാടിയിൽ ഒത്തുകൂടിയ ജനക്കൂട്ടത്തിൽ നിന്ന് രാജ്യവ്യാപകമായി കോവിഡ് വ്യാപിച്ചിട്ടില്ല എന്നാണ്.

ആ സമയത്ത്, ഐസിഎംആർ ചീഫ് സയന്റിസ്റ്റ് രാമൻ ഗംഗാഖേദ്കർ മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ള സർക്കാർ പ്രസ്താവനയിൽ അതൃപ്തി പ്രകടിപ്പിച്ചതായി പറഞ്ഞിരുന്നു. എന്നാല്‍, ഈ വിഷയത്തിൽ വിഷമിക്കേണ്ടതില്ലെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ അദ്ദേഹത്തോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.

ഐസിഎംആറിലെ ഏജൻസിയുടെ ഉന്നത നേതൃത്വം സർക്കാരിന്റെ അജണ്ടയ്ക്ക് വിരുദ്ധമായ പഠനങ്ങൾ ഉപേക്ഷിക്കുകയും കൊറോണയുടെ രണ്ടാം തരംഗത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്ത മൂന്ന് സംഭവങ്ങളും റിപ്പോർട്ട് ഉദ്ധരിക്കുന്നു.

ഉദാഹരണത്തിന്, ഐസിഎംആറിന്റെ ധനസഹായത്തോടെ 2020 ജൂണിൽ നടത്തിയ ഒരു പഠനം, കൊറോണയുടെ രൂക്ഷ വ്യാപനം ഒഴിവാക്കാൻ ലോക്ക്ഡൗൺ സഹായിച്ചില്ല, പക്ഷേ അത് വൈകിപ്പിച്ചു. ഓൺലൈനിൽ അപ്‌ലോഡ് ചെയ്തതിന് ശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ അതിന്റെ ഗവേഷകർ ഈ പഠനം പിൻവലിച്ചു.

ഈ പഠനം സമഗ്രമായി അവലോകനം ചെയ്തിട്ടില്ലെന്നും ഐസിഎംആറിന്റെ ഔദ്യോഗിക സ്ഥാനത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നും ഐസിഎംആർ ട്വീറ്റ് ചെയ്തു.

ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ഈ പഠനങ്ങളിലൊന്നില്‍ പറയുന്നത് ഏജൻസി ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തിലാണ് അദ്ദേഹം അത് പിൻവലിച്ചതെന്നാണ്.

2020 ജൂലൈ അവസാനത്തോടെ ഭാർഗവ ശാസ്ത്രജ്ഞരോട് രാജ്യത്തെ ആദ്യത്തെ സെറിഫെവലെൻസ് സർവേയുടെ വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്ന് നിർദ്ദേശിച്ചിരുന്നു. ഇത് പല നഗരങ്ങളിലും കൊറോണ അണുബാധ നിരക്ക് ഉയർന്നതായി കാണിച്ചു.

2021 ജനുവരിയിൽ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കൊറോണയുടെ രണ്ടാം തരംഗം പ്രവചിച്ചിരുന്നു. എന്നാല്‍, ഇത് പഠനത്തിൽ നിന്ന് നീക്കം ചെയ്യാൻ ഐസിഎംആർ നേതൃത്വം ഗവേഷകരിലൊരാളിൽ സമ്മർദ്ദം ചെലുത്തി.

പ്ലാസ്മ തെറാപ്പി, ഹൈഡ്രോക്സി ക്ലോറോക്വിൻ തുടങ്ങിയ ഫലപ്രദമല്ലാത്ത കോവിഡ് -19 ചികിത്സകൾ സംബന്ധിച്ച ഐസിഎംആറിന്റെ ശുപാർശകൾക്കെതിരെ ശബ്ദമുയർത്തിയില്ലെന്ന് നിലവിലുള്ളതും മുൻ ഐസിഎംആർ ശാസ്ത്രജ്ഞരും ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.

ഐസിഎംആറിലെ ഗവേഷകർ തങ്ങളുടെ മേലുദ്യോഗസ്ഥരെ ചോദ്യം ചെയ്താൽ അവരിൽ നിന്ന് അവസരങ്ങൾ തട്ടിയെടുത്ത് മറ്റുള്ളവർക്ക് നൽകുമെന്ന ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment