വംശീയ കൈപുസ്തകം പിന്‍വലിച്ച് താമരശ്ശേരി രൂപത മാപ്പ് പറയുക: എസ്.ഐ.ഒ കോഴിക്കോട്

കോഴിക്കോട്: താമരശ്ശേരി രൂപതക്ക് കീഴിലുള്ള വിശ്വാസ പരിശീലന കേന്ദ്രം പുറത്തിറക്കിയ വംശീയവും ഇസ്ലാമോഫോബിക്കുമായ കൈപുസ്തകം പിന്‍വലിച്ചു രൂപത മാപ്പു പറയണമെന്ന് എസ്.ഐ.ഒ കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

വിശ്വാസികളില്‍ ഇസ്ലാമോഫോബിയ കുത്തിവെച്ച് വംശീയ മനോഭാവം നിര്‍മ്മിച്ചെടുക്കുന്ന തരത്തിലുള്ള അപകടകരമായ ഉള്ളടക്കമാണ് സത്യങ്ങളും വസ്തുതകളും 33 ചോദ്യങ്ങളിലൂടെ’ എന്ന കൈപുസ്തകത്തിന്റേത്. പാലാ ബിഷപ്പിന്റെ വംശീയ പ്രസ്താവന, താമരശ്ശേരി രൂപതയുടെ കൈപുസ്തകം തുടങ്ങി ക്രൈസ്തവ സമുദായത്തിന്റെ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ തുടരെത്തുടരെ മുസ്ലിം വിരുദ്ധത വമിപ്പിക്കുന്നത് അവസാനിപ്പിക്കണം. അന്വേഷണ ഏജന്‍സികളും കോടതികളും തന്നെ തള്ളിക്കളഞ്ഞ ലവ് ജിഹാദ് ആരോപണങ്ങള്‍ വീണ്ടും ഉന്നയിക്കുന്നതിലൂടെ സംഘ്പരിവാര്‍ പ്രചരണങ്ങള്‍ അതേപടി ഏറ്റെടുക്കുകയാണ് ഇത്തരം കേന്ദ്രങ്ങള്‍ ചെയ്യുന്നത്. കേരളീയ പൊതു സമൂഹവും ക്രൈസ്തവ സഭാ നേതൃത്വങ്ങളും വിഷയത്തെ ഗൗരവത്തോടുകൂടി സമീപിക്കണം.

മുസ്ലിം സമുദായത്തെ വംശീയമായി ഒറ്റതിരിക്കുന്ന ഇത്തരം പ്രചരണങ്ങളെ നിയമപരമായും നയപരമായും നേരിടാനുള്ള ഉത്തരവാദിത്തവും സര്‍ക്കാരിനുണ്ടെന്ന് സെക്രട്ടറിയേറ്റ് കൂട്ടിച്ചേര്‍ത്തു. ജില്ല പ്രസിഡന്റ് അഡ്വ: അബ്ദുല്‍ വാഹിദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നവാഫ് പാറക്കടവ്, റഹീം പൈങ്ങോട്ടായി, ഷഫാഖ് കക്കോടി, മിൻഹാജ് ചെറുവറ്റ, ഇർഷാദ് പേരാമ്പ്ര തുടങ്ങിയവർ സംസാരിച്ചു.

Print Friendly, PDF & Email

Related News

Leave a Comment