കാലിഫോര്‍ണിയ ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന റിപ്പബ്ലിക്കന്‍ ആവശ്യം തള്ളി വോട്ടര്‍മാര്‍

കാലിഫോര്‍ണിയ: രാജ്യം ഉറ്റുനോക്കികൊണ്ടിരിക്കുന്ന കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസമിനെ കാലാവധി കഴിയുന്നതിന് മുന്‍പ് തിരിച്ചു വിളിക്കണമെന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആവശ്യം വോട്ടര്‍മാര്‍ തള്ളി.

സെപ്തംബര്‍ 14 ന് ‘റികോള്‍’ വോട്ടെടുപ്പിന്റെ ഫലം പുറത്തുവന്നതോടെ ഡമോക്രാറ്റിക്ക് പാര്‍ട്ടി കേന്ദ്രങ്ങളില്‍ വിജയാഘോഷമായിരുന്നു. ട്രംപിസത്തിനെതിരെ ആഞ്ഞടിച്ച ഗവര്‍ണറായിരുന്നു ന്യൂസം. കൊറോണ വൈറസിനെ നേരിടുന്നതിന് ട്രംപിന്റെ നിര്‍ദേശങ്ങള്‍ മറികടന്ന് ശക്തമായ നടപടികളാണ് ഗവര്‍ണ്ണര്‍ സ്വീകരിച്ചത്. മഹാമാരിയുടെ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിട്ട സംസ്ഥാനമായിരുന്നു കാലിഫോര്‍ണിയ.

റിപ്ലബിക്കന്‍ പാര്‍ട്ടി വോട്ടര്‍മാര്‍ കൂട്ടം കൂട്ടമായി പോളിംഗ് ബൂത്തിലേക്ക് ഒഴുകിയെത്തിയപ്പോള്‍ ഡമോക്രാറ്റിക്ക് ക്യാമ്പുകളില്‍ ആശങ്ക പടര്‍ന്നിരുന്നു. എന്നാല്‍, അവസാന നിമിഷം ഡമോക്രാറ്റിക്ക് പാര്‍ട്ടി അംഗങ്ങള്‍ പോളിംഗ് ബൂത്തില്‍ എത്തിയതോടെ പോളിംഗിന്റെ ഗതി മാറി.

മിക്കവാറും ബാലറ്റുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ റീകോള്‍ ആവശ്യമില്ല എന്ന വോട്ടര്‍മാരുടെ മാര്‍ജിന്‍ 30 പോയിന്റ് വരെ ഉയര്‍ന്നിരുന്നു.

ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന കാലിഫോര്‍ണിയയില്‍ കഴിഞ്ഞ വര്‍ഷം നാല് യു.എസ് ഹൗസ് തിരഞ്ഞെടുപ്പില്‍ വിജയം വരിച്ചതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതീക്ഷയും വര്‍ദ്ധിച്ചിരുന്നു.

അടുത്ത വര്‍ഷം സംസ്ഥാന ഗവര്‍ണര്‍ തിരഞ്ഞെടുപ്പ് കാത്തിരിക്കെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് പ്രചരണം സഘടിപ്പിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment