കെ.എം. റോയിയുടെ വിയോഗത്തിൽ ഇന്ത്യാ പ്രസ് ക്ലബ് അനുശോചിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എം. റോയിയുടെ വിയോഗത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു. പ്രസ് ക്ലബിന്റെ ഉറ്റ മിത്രവും അവാർഡ് ജൂറി അംഗവുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളത് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രെഷറർ ജീമോൻ ജോർജ് എന്നിവർ ചൂണ്ടിക്കാട്ടി.

മാധ്യമരംഗത്തെ വിളക്കുമരം ആയിരുന്നു അദ്ദേഹം. സ്വതന്ത്രമായ അഭിപ്രായങ്ങളിലൂടെ കേരളീയ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ ചുരുക്കം പത്രപ്രവർത്തകരിൽ ഒരാളാണ്. എല്ലാ മാധ്യമ വിദ്യാർത്ഥികളും പിന്തുടരുന്ന കാൽപാടുകൾ അവശേഷിപ്പിച്ചാണ് അദ്ദേഹം വിടവാങ്ങുന്നത്.

മലയാള മാധ്യമ രംഗം എല്ലാക്കാലത്തും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും. പലവട്ടം വിവിധ സംഘടനാ സമ്മേളനങ്ങളുമായി അമേരിക്കയിൽ വന്നിട്ടുള്ള അദ്ദേഹത്തിന് അമേരിക്കയിലും വലിയ സുഹൃദ്ബന്ധവും ആരാധകരുമുണ്ട്.

അദ്ദേഹത്തിന്റെ വിയോഗം മാധ്യമ മേഖലയെ ഏറെ ശുഷ്കമാക്കുന്നു-അവർ ചൂണ്ടിക്കാട്ടി. ബന്ധുമിത്രാദികൾക്ക് അനുശോചനവും അറിയിക്കുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment