അടുത്ത 5-10 വർഷത്തിനുള്ളിൽ കേരളം മറ്റൊരു അഫ്ഗാനിസ്ഥാനായി മാറുമെന്ന് അൽഫോൺസ് കണ്ണന്താനം

തിരുവനന്തപുരം: അടുത്ത അഞ്ച് മുതൽ പത്ത് വർഷത്തിനുള്ളിൽ കേരളം മറ്റൊരു അഫ്ഗാനിസ്ഥാനായി മാറുമെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ അൽഫോൺസ് കണ്ണന്താനം. ഭരണ കക്ഷിയും പ്രതിപക്ഷവും സംസ്ഥാനത്ത് മതതീവ്രവാദത്തെ പിന്തുണയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

‘കേരളത്തിൽ വളരെയധികം താലിബാനിസീകരണം നടക്കുന്നുണ്ട്, പ്രത്യേകിച്ച് കഴിഞ്ഞ 25 വർഷങ്ങളിൽ കേരളത്തിന്റെ ചില
ഭാഗങ്ങളില്‍. അടുത്ത 5-10 വർഷത്തിനുള്ളിൽ കേരളം മറ്റൊരു അഫ്ഗാനിസ്ഥാനായി മാറുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

തീവ്രവാദ പ്രവർത്തനങ്ങൾ തടയാനും, റോമൻ കത്തോലിക്കാ ബിഷപ്പ് പാലാ ജോസഫ് കല്ലറങ്ങാട്ടിനും ക്രിസ്ത്യൻ സമൂഹത്തിനും സംരക്ഷണം നൽകാനും കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News