രണ്ട് മാസത്തിന് ശേഷം, മുംബൈ കോടതി രാജ് കുന്ദ്രയ്ക്ക് പോൺ റാക്കറ്റ് കേസിൽ ജാമ്യം അനുവദിച്ചു

നീലച്ചിത്ര നിര്‍മ്മാണ കേസിൽ വ്യവസായി രാജ് കുന്ദ്രയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് മുംബൈ കോടതി തിങ്കളാഴ്ച ഉത്തരവിട്ടു. 50,000 രൂപയുടെ ജാമ്യത്തിലാണ് കുന്ദ്രയെ ജാമ്യത്തില്‍ വിട്ടത്.

രാജ് കുന്ദ്രയുടെ സ്ഥാപനങ്ങളിലൊന്നിന്റെ ഐടി തലവനായ റയാൻ തോർപ്പിനും മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

രാജ് കുന്ദ്രയെ പ്രതിനിധീകരിച്ച് അഭിഭാഷകൻ പ്രശാന്ത് പാട്ടീൽ കോടതിയിൽ ഹാജരായി. ഏത് തരത്തിലുള്ള ഉള്ളടക്കമാണ് പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ് ചെയ്യേണ്ടതെന്ന് സെലിബ്രിറ്റിയും നിർമ്മാതാവുമല്ല തീരുമാനിക്കുന്നത്. “എന്താണ് അപ്‌ലോഡ് ചെയ്യേണ്ടതെന്ന് തീരുമാനിക്കുന്നത് കുന്ദ്രയോ റയാനോ അല്ല. 1400 പേജുള്ള കുറ്റപത്രത്തിൽ, കുന്ദ്ര അപ്‌ലോഡ് ചെയ്തുവെന്ന് കാണിക്കുന്ന ഒരു തെളിവ് പോലും ഇല്ല,” പാട്ടീൽ വാദിച്ചു.

ജാമ്യം അനുവദിക്കുന്നതിനെ ശക്തമായ എതിര്‍ത്ത പ്രോസിക്യൂഷന്‍, ജാമ്യം നല്‍കുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ കാരണമാകുമെന്ന് വാദിച്ചു. എന്നാല്‍, കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് വൈകിയോ അല്ലെങ്കില്‍ നാളെയോ കുന്ദ്ര പുറത്തിറങ്ങുമെന്ന് അഭിഭാഷകന്‍ അറിയിച്ചു.

മുംബൈ മെട്രോപൊളിറ്റന്‍ മജിസ്​ട്രേറ്റ്​ കോടതിയില്‍ കഴിഞ്ഞ ദിവസമാണ് കുന്ദ്ര ജാമ്യഹരജി ഫയല്‍ ചെയ്​തത്. വ്യക്തമായ തെളിവുകളില്ലാതെ കേസില്‍ തന്നെ ബലിയാടാക്കുകയാണെന്നും മുംബൈ പൊലീസ്​ തനിക്കെതിരായ അന്വേഷണം പ്രായോഗികമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഹർജി അപേക്ഷയില്‍ പറഞ്ഞിരുന്നു.

അശ്ലീല ചിത്രത്തിന്റെ നിര്‍മ്മാണവും വിതരണവും ആരോപിച്ച് ഈ വർഷം ജൂലൈയിലാണ് മുംബൈ ക്രൈംബ്രാഞ്ച് രാജ് കുന്ദ്രയെയും റയാൻ തോർപ്പെയും അറസ്റ്റ് ചെയ്തത്.

ഈ വർഷം ഫെബ്രുവരിയിൽ മുംബൈയിലെ മധ് പ്രദേശത്തെ ഒരു ബംഗ്ലാവിൽ നടത്തിയ റെയ്ഡിലാണ് ബംഗ്ലാവിനുള്ളിൽ നീലച്ചിത്ര നിര്‍മ്മാണം നടക്കുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഈ വിഷയത്തിൽ നടത്തിയ അന്വേഷണമാണ് രാജ് കുന്ദ്രയുടെ കൂട്ടാളിയായ ഉമേഷ് കാമത്തിനെ അറസ്റ്റ് ചെയ്തത്.

ഈ വർഷം ഏപ്രിലിൽ ഒൻപത് പേർക്കെതിരെയാണ് കേസിന്റെ ആദ്യ കുറ്റപത്രം സമർപ്പിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment