കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹിദ്ദ്, മുഹറഖ് ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “പൊന്നോണം 2021″ന്റെ ഭാഗമായുള്ള ഹിദ്ദ്, മുഹറഖ് ഏരിയ ഓണാഘോഷം ഗലാലിയിൽ വച്ചു സംഘടിപ്പിച്ചു .

കെ.പി.എ ഹിദ്ദ്, മുഹറഖ് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ക്ഷണിക്കപ്പെട്ട അംഗങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ ഓണാഘോഷത്തില്‍ ഹിദ്ദ്, മുഹറഖ് ഏരിയയിലെ കൊല്ലം പ്രവാസികൾ പങ്കെടുത്തു.

ഹിദ്ദ് ഏരിയ പ്രസിഡന്റ്‌ സ്മിതേഷ് ഗോപിനാഥന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം മുഹറഖ് ഏരിയ കോർഡിനേറ്റർ സജികുമാർ ഉത്‌ഘാടനം ചെയ്തു. നിയാർക് ബഹ്‌റൈൻ ചാപ്റ്റർ സെക്രട്ടറി നൗഷാദ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഓണസന്ദേശവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, സെക്രട്ടറി കിഷോർ കുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, വൈ. പ്രസിഡന്റ്രി വിനു ക്രിസ്ടി, മുഹറഖ് ഏരിയ സെക്രട്ടറി അഭിലാഷ് , മുഹറഖ് ജോയിൻറ് സെക്രട്ടറി രാഗിൽ എന്നിവർ ആശംസകളും അറിയിച്ചു. യോഗത്തിനു മുഹറഖ് ഏരിയ കോർഡിനേറ്റർ ഹരി എസ് പിള്ള സ്വാഗതവും, മുഹറഖ് ഏരിയ പ്രസിഡന്റ്‌ ജോസ് മോൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ഓണസദ്യയ്ക്ക് ശേഷം ഓണക്കളികളും അംഗങ്ങളുടെ കലാപരിപാടികളും വാശിയേറിയ തലയണയടി മത്സരവും അരങ്ങേറി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment