പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാത്ത സർക്കാർ നടപടിക്കെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധം

പാലക്കാട്: ആനുപാതിക സീറ്റ് വർധനവിന് ശേഷവും പാലക്കാട് ജില്ലയിൽ 8000 വിദ്യാർത്ഥികൾക്ക് പ്ലസ് വണ്ണിന് പഠിക്കാൻ സീറ്റില്ലാത്ത അവസ്ഥയിലും സാമ്പത്തിക ബാധ്യതയുടെ പേരിൽ ബാച്ചുകൾ കൂറ്റുകയും ട്രാൻസ്ഫർ ചെയ്യുകയും വേണ്ടെന്ന സർക്കാർ തീരുമാനത്തിൽ ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു. കേവലം ആനുപാതിക സീറ്റ് വർദ്ധനവ് നടത്തി കണ്ണിൽ പൊടിയിടാൻ അനുവദിക്കില്ലെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

തോന്നും പോലെ ബാറുകൾ തുറന്ന് വിദ്യാർത്ഥികൾക്ക് പഠിക്കാൻ ബറച്ചുകൾ അനുവദിക്കാത്ത സർക്കാർ ധാർഷ്ട്യത്തിനെതിരെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു.പുലപ്പറ്റയിൽ നടന്ന പ്രതിഷേധം ജില്ല കമ്മിറ്റിയംഗം കെ.എം സാബിർ അഹ്സൻ ഉദ്ഘാടനം ചെയ്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment