ജയലളിതയുടെ കോടനാട് എസ്റ്റേറ്റ് കമ്പ്യൂട്ടർ ഓപ്പറേറ്ററുടെ ആത്മഹത്യയെക്കുറിച്ച് പോലീസിന്റെ പ്രത്യേക അന്വേഷണം

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി അന്തരിച്ച ജയലളിതയുടെ കോടനാട് എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന 29 കാരനായ കമ്പ്യൂട്ടർ ഓപ്പറേറ്ററുടെ ദുരൂഹ മരണത്തിൽ പോലീസ് പ്രത്യേക അന്വേഷണം നടത്തുന്നു. എസ്റ്റേറ്റിൽ കവർച്ചയും കൊലപാതകവും നടന്ന് രണ്ട് മാസങ്ങൾക്ക് ശേഷമാണ് കമ്പ്യൂട്ടർ ഓപ്പറേറ്ററുടെ ദുരൂഹ മരണം.

ജയലളിതയുടെ മരണശേഷം 2017 ഏപ്രിലിൽ മാസത്തിലാണ് കോടനാട് എസ്റ്റേറ്റില്‍ കവർച്ചയും കൊലപാതകവും നടന്നത്. സംഭവത്തിന് ശേഷം ജൂലൈയിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന നീലഗിരി നടുഹട്ടി ബി. ദിനേശ് കുമാർ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു.

മെഡിക്കല്‍ ലീവിലിരിക്കെയാണ് ദിനേശ് കുമാറിന്റെ മരണം. കവർച്ചയുടെയും കൊലപാതകത്തിന്റെയും സിസിടിവി ദൃശ്യങ്ങൾ ദിനേശ് കുറിന്റെ കൈയ്യില്‍ ഉണ്ടായിരുന്നിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം.

2017 ഏപ്രിൽ 24 ന് കോടനാട് എസ്റ്റേറ്റിൽ കാവല്‍ക്കാരനായി ജോലി ചെയ്തിരുന്ന ഓം ബഹാദൂറിനെ ഒരു സംഘം കവർച്ചക്കാർ
കൊലപ്പെടുത്തിയിരുന്നു. നാല് വർഷത്തിന് ശേഷം, ഈ കൊലപാതകവും തുടർന്നുള്ള രണ്ട് കൊലപാതകങ്ങളിലെയും കവര്‍ച്ചയിലേയും മുഖ്യപ്രതികളിലൊരാളും കൊല്ലപ്പെട്ടു. ഈ പ്രശ്നം വീണ്ടും തമിഴ്നാട്ടിൽ ചര്‍ച്ചാവിഷയമായി. കവർച്ചയ്ക്കും കൊലപാതകത്തിനും ഡിഎംകെ തങ്ങളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ആഗസ്റ്റ് 18 ന് എഐഎഡിഎംകെ നടത്തിയ ചൂടേറിയ വാഗ്വാദങ്ങള്‍ക്കും ഇറങ്ങിപ്പോക്കിനും സംസ്ഥാന നിയമസഭ സാക്ഷ്യം വഹിച്ചു.

കേസിൽ ‘പ്രതി നമ്പർ 2’ ആയ സയൻ എന്ന വ്യക്തിക്ക് നീലഗിരി പോലീസ് പുതിയ സമൻസ് നൽകിയതിനെ തുടർന്നാണ് വാക്കൗട്ട്. കൂടുതൽ അന്വേഷണങ്ങൾ നടത്താൻ ട്രയൽ കോടതിയിൽ നിന്ന് കഴിഞ്ഞയാഴ്ച അനുമതി തേടിയിട്ടുണ്ടെന്ന് വെസ്റ്റ് സോൺ ഐജി ആർ സുധാകറിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എടപ്പാടി പളനിസാമി (ഇപിഎസ്) ഉൾപ്പെടെയുള്ള ചില നേതാക്കൾ ‘തെറ്റായി’ ഉൾപ്പെട്ടിരിക്കാമെന്ന് എഐഎഡിഎംകെ പറയുന്നു.

കേസ് ചർച്ചയ്ക്ക് വന്നപ്പോൾ മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ പാർട്ടി അദ്ധ്യക്ഷനുമായ ഇപിഎസ് സഭാ നടപടികൾ തടസ്സപ്പെടുത്തി വാക്കൗട്ട് നടത്തി. ഇപിഎസ്, മുൻ ഉപമുഖ്യമന്ത്രി ഒപിഎസ്, പാർട്ടി പ്രവർത്തകർ എന്നിവരും നിയമസഭാ മന്ദിരത്തിന് പുറത്ത് പ്രതിഷേധിച്ചു. മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ഇപിഎസ്, സയനെ വിളിച്ചുവരുത്തി, പോലീസ് അദ്ദേഹത്തിൽ നിന്ന് രഹസ്യമൊഴി എടുത്തതായി ആരോപിച്ചു. രഹസ്യ പ്രസ്താവനയിൽ തന്റെയും മറ്റ് എഐഎഡിഎംകെ നേതാക്കളുടെയും പേര് ചേർത്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് മുമ്പ് അന്വേഷണം അവസാനിപ്പിക്കുന്ന ഘട്ടത്തിലായിരുന്നുവെന്നും ഈ മാസം 28 ന് കേസ് കോടതിയുടെ പരിഗണനയ്ക്ക് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഡിഎംകെ സർക്കാരിന്റെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് ഈ ഘട്ടത്തിൽ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment