‘മുതലമടയിലെ യുവാക്കൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കണം’: ഫ്രറ്റേണിറ്റി എസ്.പിക്ക് പരാതി നൽകി

മൂന്നാഴ്ചയായി തോട്ടത്തിൽ വെച്ച് കാണാതായ മുതലമട ചപ്പക്കാട് കോളനിയിലെ ആദിവാസി യുവാക്കളുടെ വീടുകൾ ഫ്രറ്റേണിറ്റി നേതാക്കൾ സന്ദർശിക്കുന്നു

പാലക്കാട്: തോട്ടത്തിൽ വെച്ച് കാണാതായ മുതലമട ചപ്പക്കാട് കോളനിയിലെ 2 ആദിവാസി യുവാക്കളെക്കുറിച്ചുള്ള ഒരു വിവരവും മൂന്നാഴ്ച്ച പിന്നിട്ടിട്ടും ലഭിക്കാത്ത പശ്ചാത്തലത്തിൽ ഇതിൽ യുവാക്കൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് റഷാദ് പുതുനഗരം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. സ്ഥലം സന്ദർശിച്ചിരുന്നെന്നും അന്വേഷണത്തിന്റെ പുരോഗതിക്കായി വേണ്ട ഇടപെടലുകൾ നടത്താമെന്നും പോലീസ് മേധാവി നേതാക്കളെ അറിയിച്ചു. നേത്തെ ഫ്രറ്റേണിറ്റി നേതാക്കൾ കോളനിയിലെത്തി യുവാക്കളുടെ വീടുകൾ സന്ദര്‍ശിച്ചിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment