സൗത്ത് സിയാറ്റിലെ ഗുരുദ്വാരയ്ക്കെതിരെ ആക്രമണം; അന്വേഷണം ആവശ്യപ്പെട്ട് സിഖ് സംഘടന

സൗത്ത് സിയാറ്റില്‍ : വാഷിംഗ്ടണ്‍ സംസ്ഥാനത്ത് സൗത്ത് സിയാറ്റില്‍ ഫെഡറല്‍ വേയിലുള്ള ഗുരുദ്വാരയ്ക്കെതിരെ ആക്രമണം നടത്തുകയും വിശുദ്ധ വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിഖ് സംഘടന.

സെപ്തംബര്‍ 17-നാണ ആക്രമണം നടന്നത്. അക്രമികള്‍ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തുകയും ചിലത് എടുത്തു കൊണ്ട് പോകുകയും ചെയ്തതായി വാഷിംഗ്ടണ്‍ സിഖ് നേതാവ് ഡോ. ജസ്മീത് സിംഗ് പറഞ്ഞു. ആരാധനക്കും കുട്ടികള്‍ക്ക് പഠിക്കുന്നതിനുമുള്ള സെന്ററിനു നേരെ നടത്തിയ ആക്രമണം വളരെ വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

സിസിടിവി ക്യാമറയില്‍ അക്രമി സെന്ററിന്റെ പ്രധാന ഹാളിലുള്ള ‘പ്രാര്‍ത്ഥനാ മുറി’ നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സെന്ററില്‍ മറ്റാരും ഉണ്ടായിരുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

എഫ്.ബി.ഐ യുമായി സിഖ് നേതാക്കള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ആക്രമണത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് വംശീയതയാണോ ഇതിന്റെ പുറകിലുള്ളതെന്ന് കണ്ടെത്തണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട് .

ഗുരുദ്വാരകള്‍ക്ക് നേരെ ഇതിന് മുന്‍പും ആക്രമണം ഉണ്ടായിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കുന്നതിനും, ആവശ്യമായ നടപടികള്‍ സ്വീകരിക്കണെമെന്ന് സിഖ് സമുദായാംഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഭയരഹിതമായി ആരാധിക്കുന്നതിനുള്ള അവസരങ്ങള്‍ ഒരുക്കണമെന്നും സിഖ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment