കേരള പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനൽ സെപ്റ്റംബർ 25ന്

ഡാളസ്: കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് ഫൈനൽ മത്സരം സെപ്റ്റംബർ 25 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് ഗാർലാൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. വിൻസെന്റ് ജോണിക്കുട്ടി നയിക്കുന്ന കേരള ടൈറ്റാനിക്കും, അലന്‍ ജെയിംസ് നയിക്കുന്ന കേരള ഫൈറ്റേഴ്‌സും തമ്മിൽ ഫൈനൽ മത്സരത്തിൽ മാറ്റുരയ്ക്കും.

ആദ്യ സെമി ഫൈനൽ മത്സരത്തിൽ കേരള ഗ്ലാഡിയേറ്റ്സിന് 94 റൺസിന് പരാജയപ്പെടുത്തികൊണ്ടാണ് കേരള ഫൈറ്റേഴ്‌സ് ഫൈനലിൽ പ്രവേശിച്ചത്. കേരള കിംഗ്സിന് ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തികൊണ്ടാണ് കേരള ടൈറ്റാനിക് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്. സെമി ഫൈനലിൽ 20 റൺസ് എടുക്കുകയും നാല് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ട ബ്ലെസ്സൺ ജോർജ് ആണ് ഫൈനലിൽ തങ്ങൾക്ക് പ്രതീക്ഷ എന്ന് ക്യാപ്റ്റൻ അലന്‍ ജെയിംസ് അഭിപ്രായപ്പെട്ടു. 9 ഓൾ റൗണ്ടർമാരെ അണിനിരത്തികൊണ്ടാണ് കേരള ടൈറ്റാനിക് ഫൈനൽ മത്സരത്തിനു തയ്യാറാവുന്നത് എന്ന് മാനേജർ വിൻസെന്റ് ജോണിക്കുട്ടി അറിയിച്ചു.

ജൂലൈ ഒന്നിന് ഗാർലാൻഡ് സിറ്റിയിൽ ഉദ്ഘാടനം നിർവഹിച്ച ക്രിക്കറ്റ് ഗ്രൗണ്ടിൽ ആയിരിക്കും മത്സരങ്ങൾ നടത്തപ്പെടുന്നത് എന്ന് സംഘാടകർ അറിയിച്ചു. ക്രിക്കറ്റ് പ്രേമികൾക്ക് മത്സരം കാണുവാനായി കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഇരിപ്പിടങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും, യൂട്യൂബ് ചാനൽ വഴി മത്സരം തത്സമയം വീക്ഷിക്കുന്നതിന് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കോഓർഡിനേറ്റർ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment