മുന്ദ്ര തുറമുഖത്ത് ഹെറോയിൻ കടത്തൽ: നാല് അഫ്ഗാൻ പൗരന്മാർ ഉൾപ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്തു

അഹമ്മദാബാദ്: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 2,988 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്ത സംഭവത്തിൽ അഞ്ച് വിദേശ പൗരന്മാർ ഉൾപ്പെടെ എട്ട് പേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തു.

അറസ്റ്റ് ചെയ്തവരിൽ ഒരു ഇന്ത്യൻ ദമ്പതികൾ ഉൾപ്പെടുന്നു. “സെമി-പ്രോസസ്ഡ് ടാൽക്ക് സ്റ്റോൺസ്” ആണെന്ന് അവകാശപ്പെട്ട് ചരക്ക് ഇറക്കുമതി ചെയ്ത സ്ഥാപന ഉടമകളാണവര്‍. 21,000 കോടി വിലവരുന്ന ഹെറോയിന്‍ പിടിച്ചെടുത്ത സംഭവത്തില്‍ അഞ്ച് അഫ്ഗാന്‍ പൗരന്മാരും ഒരു ഉസ്‌ബെക്കിസ്ഥാന്‍ പൗരനുമുള്‍പ്പടെ എട്ടുപേരെയാണ് ഡി ആര്‍ ഐ അറസ്റ്റു ചെയ്തത്.

വിജയവാഡയിലെ ആഷി ട്രേഡിംഗ് കമ്പനിയുടെ പേരില്‍ എത്തിയ രണ്ട് കണ്ടെയിനറുകളില്‍ നിന്നാണ് 3000 കിലോയോളം ലഹരിവസ്‌തുക്കള്‍ പിടിച്ചത്. കമ്പനി ഉടമകളായ തമിഴ്‌നാട് സ്വദേശികള്‍ മച്ചാവരം സുധാകര്‍, ഭാര്യ വൈശാലി എന്നിവരെ ചെന്നൈയില്‍ അറസ്‌റ്റ് ചെയ്‌തു. ഇവരെ ഭുജിലെ കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ 10 ദിവസത്തെ ഡി.ആര്‍.ഐ കസ്‌റ്റഡിയില്‍ വിട്ടു.

സംഭവത്തിന് പിന്നാലെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നടന്ന റെയ്ഡില്‍ ഡല്‍ഹിയില്‍ നിന്ന് 16 കിലോ ഹെറോയിനും ലഹരി വസ്‌തുക്കളും പിടികൂടി. നോയിഡയില്‍ നിന്ന് ഹെറോയിന്‍, കൊക്കെയിന്‍ എന്നിവ 23 കിലോ പിടികൂടി. അതേസമയം തുറമുഖ നടത്തിപ്പല്ലാതെ കൊണ്ടുവന്ന കണ്ടെയ്‌നറില്‍ ഉത്തരവാദിത്വമില്ലെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. കമ്പനിക്കെതിരായ ആരോപണങ്ങളെല്ലാം വാര്‍ത്താകുറിപ്പിലൂടെ അവര്‍ നിഷേധിച്ചു. പതിവ് പരിശോധനയ്‌ക്കിടെയാണ് തുറമുഖത്തില്‍ അന്വേഷണസംഘത്തിന് ഇത്രയധികം ലഹരിമരുന്ന് ലഭിച്ചത്. ഇതെക്കുറിച്ച്‌ രഹസ്യവിവരമില്ലായിരുന്നു എന്നാണ് സൂചന.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment