ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തലിന് ചിക്കാഗൊയില്‍ സ്വീകരണം

ചിക്കാഗൊ: ഹ്രസ്വ സന്ദര്‍ശനത്തിനായി ചിക്കാഗൊയില്‍ എത്തിയ ഫൊക്കാനയുടെ പ്രസിഡന്റ് രാജന്‍ പടവത്തലിന് 9/21/21 ചൊവ്വാഴ്ച വൈകീട്ട് 6 മണിക്ക് ആഡിസനിലുള്ള ബേമൗണ്ട് ഇന്നില്‍ വച്ച് ഫൊക്കാന മിഡ് വെസ്റ്റ് റീജിയണിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.

റീജിയണല്‍ വൈസ് പ്രസിഡന്റ് ബാബു മാത്യൂ ആയിരുന്നു യോഗത്തിന്റെ അദ്ധ്യക്ഷന്‍. ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഫൊക്കാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍ എല്ലാവരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ഫൊക്കാനയുടെ 2023 ലെ ഫ്‌ളോറിഡയിലെ കണ്‍വന്‍ഷന്‍ വിജയിപ്പിക്കാന്‍ എല്ലാവരുടേയും ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടാകണമെന്ന് ജനറല്‍ സെക്രട്ടറി തന്റെ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.

തുടര്‍ന്ന് സംസാരിച്ച ഫൊക്കാന പ്രസിഡന്റ് 2023ല്‍ ഫ്‌ളോറിഡയില്‍ വച്ച് നടക്കുന്ന കണ്‍വന്‍ഷനെപ്പറ്റിയും, ഫൊക്കാനയുടെ 2021 ല്‍ ന്യൂയോര്‍ക്കില്‍ വച്ച് നടന്ന കണ്‍വന്‍ഷനെപ്പറ്റിയും, ഫൊക്കാനയുടെ പുതിയ ഭാരവാഹികളെക്കുറിച്ചും സദസ്സിന് പരിചയപ്പെടുത്തിക്കൊണ്ട് സംസാരിച്ചു.

യോഗത്തില്‍ ഫൊക്കാനയുടെ റീജിണല്‍ ഭാരവാഹികളായി ചെറിയാന്‍ ജേക്കബ്(റീജിണല്‍ സെക്രട്ടറി), ഡേവിഡ് കുര്യന്‍(റീജിണല്‍ ട്രഷറാര്‍), ലതി ഡേവിഡ് (വനിത കോര്‍ഡിനേറ്റര്‍), തോമസ് മാത്യു, രാജന്‍ തോമസ്, ബാബു വെട്ടിക്കാട്ട്, ഷെര്‍വിന്‍ തോമസ് എന്നിവരെ റീജിണല്‍ കമ്മറ്റി മെമ്പര്‍മാരായും തിരഞ്ഞെടുത്തു. ഫൊക്കാന വൈസ് പ്രസിഡന്റ് എബ്രഹാം വറുഗീസിന്റെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു. ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ അഗസ്റ്റിന്‍ കരിംകുറ്റിയില്‍ യോഗത്തിന്റെ എം.സി.ആയിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment