സ്‍മാര്‍ട്ട് പ്രൊമോഷനുകള്‍ക്കായി 30 ലക്ഷം ദിര്‍ഹം നീക്കിവെച്ച് യൂണിയന്‍ കോപ്

സ്‍മാര്‍ട്ട് ഫോണുകള്‍ മുതല്‍ ആഡംബര കാര്‍ വരെ സമ്മാനം നല്‍കുന്ന നറുക്കെടുപ്പ് ഉള്‍പ്പെടെയുള്ള ക്യാമ്പയിന്‍ ഒക്ടോബര്‍ 15 വരെ

ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ് തങ്ങളുടെ സ്‍മാര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷനിലൂടെയുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 15 വരെ നീണ്ടുനില്‍ക്കുന്ന ഈ പ്രൊമോഷനുകള്‍ക്കായി 30 ലക്ഷം ദിര്‍ഹമാണ് യൂണിയന്‍കോപ് നീക്കിവെച്ചിട്ടുള്ളത്. ഓഫറുകള്‍, ഡിസ്‍കൗണ്ടുകള്‍, മത്സരങ്ങള്‍, സമ്മാനങ്ങള്‍, സ്‍മാര്‍ട്ട് ഫോണുകളും ആഡംബര കാറും സമ്മാനമായി നല്‍കുന്ന നറുക്കെടുപ്പുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന ഈ സമ്മാന പദ്ധതിക്ക് ‘മോര്‍ ഓഫ് എവരിതിങ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനും അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും ഉന്നത നിലവാരത്തിലുള്ള സാധനങ്ങള്‍ മികച്ച വിലയില്‍ ലഭ്യമാക്കുന്നതിനുമുള്ള യൂണിയന്‍കോപിന്റെ ലക്ഷ്യത്തിന്റെയും നിരന്തര പരിശ്രമത്തിന്റെയും ഭാഗമായാണ് പുതിയ ആനുകൂല്യങ്ങള്‍.

യൂണിയന്‍കോപിന്റെ വാര്‍ഷിക പ്രൊമോഷണല്‍ ക്യാമ്പയിനുകളുടെ ഭാഗമായാണ് സ്‍മാര്‍ട്ട് ആപിലൂടെ ഇപ്പോള്‍ വ്യത്യസ്ഥമായൊരു ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നതെന്ന് യൂണിയന്‍കോപ് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. 30 ലക്ഷത്തിലധികം ദിര്‍ഹമാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. സ്‍മാര്‍ട്ട് ആപ് ഉപയോക്താക്കള്‍ക്ക് ആഴ്‍ചയിലൊരിക്കലും ക്യാമ്പയിനിന്റെ അവസാന സമയത്തും നടക്കുന്ന നറുക്കെടുപ്പുകളിലൂടെ ലെക്സസ് IS 300 കാറും ഐഫോണ്‍ 12ഉം സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നതെന്നും ഇത് യൂണിയന്‍കോപിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് പങ്കെടുക്കാവുന്ന മത്സരങ്ങളും ക്യാമ്പയിനിന്റെ ഭാഗമാണ്. യുഎഇയിലെ പൊതുസമൂഹത്തിലെ എല്ലാവരിലും യൂണിയന്‍കോപ് ആപ് ഉപയോഗത്തിലൂടെ ഉപഭോക്തൃ അവബോധവും സന്തുലിതമായ ജീവിത രീതിയും വളര്‍ത്തിയെടുക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സെപ്‍റ്റബര്‍ 15 മുതല്‍ ഓക്ടോബര്‍ 15 വരെ നീണ്ടുനില്‍ക്കുന്ന മോര്‍ ഓഫ് എവരിതിങ് ക്യാമ്പനിയിന്റെ ഭാഗമായാണ് ഈ മത്സരങ്ങളും സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ ഈ ക്യാമ്പയിനിലൂടെ ജനങ്ങളെ യൂണിയന്‍കോപ് സ്‍മാര്‍ട്ട്ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ പര്‍ച്ചേയ്‍സ് ചെയ്യുക വഴി ഉപഭോക്താക്കളില്‍ സുസ്ഥിരമായൊരു സ്‍മാര്‍ട്ട് ജീവിത ശൈലി വളര്‍ത്തിയെടുക്കാനും ഈ ക്യാമ്പയിനും മത്സരങ്ങളും സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ചില്ലറ വിപണന രംഗത്ത് അതൊരു ഗുണപരമായ മാറ്റത്തിനും കാരണമാവും. സ്‍മാര്‍ട്ട് ആപ്ലിക്കേഷനില്‍ ലഭ്യമായ ഡെലിവറി, സാധനങ്ങള്‍ സ്വീകരിക്കാനും എക്സ്ചേഞ്ച് ചെയ്യാനുമുള്ള സൗകര്യം എന്നിവയ്‍ക്ക് പുറമെ പ്രമോഷണല്‍ ഓഫറുകളും മൂല്യമേറിയ വിലക്കിഴിവുകളും, ഉന്നത നിലവാരത്തിലുള്ള മൂല്യവത്തായ ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ സ്‍മാര്‍ട്ട്ആപിലൂടെ ലഭിക്കുന്ന ടിപ്പുകളും നിര്‍ദേശങ്ങളുമെല്ലാം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

മൊബൈല്‍ ഫോണുകളില്‍ യൂണിയന്‍കോപ് സ്‍മാര്‍ട്ട് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്‍ത് 100 ദിര്‍ഹത്തിനോ അതിന് മുകളിലോ ആപ് വഴി സാധനങ്ങള്‍ വാങ്ങുന്നവര്‍ ലെക്സസ് IS 300 കാറും ഐഫോണ്‍ 12ഉം, മറ്റ് നിരവധി സമ്മാനങ്ങളും സ്വന്തമാക്കുന്നതിനുള്ള നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടും. സ്‍മാര്‍ട്ട് ആപ്ലിക്കേഷനുകളിലൂടെ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ദുബൈ, ഷാര്‍ജ നഗരങ്ങളുടെ എല്ലാ ഭാഗങ്ങളിലും അജ്‍മാന്റെ ചില ഭാഗങ്ങളിലും ഡെലിവറി സൗകര്യം ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.

ഐഫോണ്‍ 12നായുള്ള നറുക്കെടുപ്പ് എല്ലാ ആഴ്ചയും നടക്കും. ഓഫറിന്റെ അവസാന സമയത്തായിരിക്കും ലെക്സസ് IS300 കാറിനായുള്ള നറുക്കെടുപ്പ്. ഉപഭോക്താക്കള്‍ ആപില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കിയ ഫോണ്‍ നമ്പറിലൂടെയോ ഇമെയില്‍ വിലാസത്തിലൂടെയോ ആയിരിക്കും സമ്മാന വിവരം അറിയിക്കുക. അതുകൊണ്ടുതന്നെ മൊബൈല്‍ നമ്പര്‍ ശരിയായി നല്‍കണമെന്നും യുഎഇക്ക് പുറത്തുനിന്ന് പങ്കെടുക്കുന്നവര്‍ രാജ്യത്തിന്റെ കോഡ് ശരിയായി നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വിജയികുന്നവര്‍ നറുക്കെടുപ്പ് വൗച്ചര്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് നോട്ടിഫിക്കേഷനും പാസ്‍പോര്‍ട്ടിന്റെ പകര്‍പ്പോ ഐ.ഡി കാര്‍ഡോ പോലുള്ള തിരിച്ചറിയല്‍ രേഖകളും സമ്മാനം സ്വീകരിക്കാനായി ഹാജരാക്കണമെന്നും അദ്ദേഹം അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment