കോണ്‍ഗ്രസ്സിലേക്ക് അനുയായികളുടെ ഒഴുക്ക് കണ്ട് ആരുടേയും കണ്ണ് തള്ളേണ്ടെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: കുറച്ചുപേർ പാർട്ടി വിട്ടപ്പോൾ കോൺഗ്രസ് പാര്‍ട്ടിയുടെ തകര്‍ച്ചയാണെന്ന് കരുതിയവര്‍ കോൺഗ്രസിലേക്ക് ആളുകളുടെ ഒഴുക്ക് കണ്ട് കണ്ണു തള്ളേണ്ടതില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗവും എൻസിപി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായിരുന്ന വിജേന്ദ്ര കുമാര്‍ തന്റെ അനുയായികൾക്കൊപ്പം കോൺഗ്രസിൽ ചേർന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചിയില്‍ 2000 പേര്‍ ഉടനേ പാര്‍ട്ടിയില്‍ ചേരും. തൃശൂരും കോഴിക്കോട്ടും നിരവധി പേര്‍ ഉടനേ പാര്‍ട്ടിയിലെത്തും. കോണ്‍ഗ്രസ് വികാരം കൊണ്ടുനടക്കുന്ന പതിനായിരങ്ങളെ പാര്‍ട്ടിയില്‍ തിരികെ എത്തിക്കുകയാണ് ലക്ഷ്യം. അടുപ്പിക്കേണ്ടരെ അടുപ്പിക്കാനും അകറ്റേണ്ടവരെ അകറ്റാനും കോണ്‍ഗ്രസിനറിയാമെന്നു സുധാകരന്‍ പറഞ്ഞു.

പാർട്ടി നവോത്ഥാനത്തിന്റെ പാതയിലാണിപ്പോള്‍. ഗാന്ധിയൻ മൂല്യങ്ങളും കോൺഗ്രസിന്റെ മഹത്വവും പുതിയ തലമുറയ്ക്ക് കൈമാറണം. ദുർബലമായ 40 ശതമാനം ബൂത്തുകൾ ഉടൻ പുനഃസംഘടിപ്പിക്കും. കോൺഗ്രസ് ജനങ്ങളിലേക്കും പാവങ്ങളിലേക്കും ഇറങ്ങും. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ കർമ്മ പദ്ധതികൾ നടപ്പിലാക്കുകയാണെന്ന് സുധാകരൻ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment