മാസ്ക്ക് ഉപയോഗിക്കുന്നതിനും, വാക്‌സിനേഷനും നിര്‍ബന്ധിക്കരുതെന്ന് മിഷിഗണ്‍ ഗവര്‍ണ്ണര്‍ വിറ്റ്മര്‍

മിഷിഗണ്‍: സ്ക്കൂളുകളില്‍ വിദ്യാര്‍ത്ഥികളെ മാസ്ക്ക് ധരിക്കുന്നതിനും, പബ്ലിക്ക് ഏജന്‍സികള്‍ ജീവനക്കാരേയോ, കസ്റ്റമേഴ്‌സിനേയോ വാക്‌സിനേഷന് നിര്‍ബന്ധിക്കരുതെന്ന് മിഷിഗണ്‍  ഗവര്‍ണ്ണര്‍ ഗ്രച്ചന്‍ വിറ്റ്മര്‍.

ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന നിയമ നിര്‍മ്മാണ സഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് നിയമസഭാംഗങ്ങളും ഗവര്‍ണ്ണറും തമ്മില്‍ ഇങ്ങനെ ഒരു ധാരണയില്‍ എത്തിയത്.

സംസ്ഥാന ലോക്കല്‍ ഡയറക്ടറോ, ഹെല്‍ത്ത് ഓഫീസറോ പതിനെട്ടുവയസ്സിനു താഴെയുള്ളവരെ ഫേയ്‌സ് മാസ്ക്ക് അല്ലെങ്കില്‍ ഫെയ്‌സ് കവറിങ്ങിന് നിര്‍ബന്ധിക്കുന്ന യാതൊരു ഉത്തരവോ, നിര്‍ദ്ദേശങ്ങളോ നല്‍കരുതെന്ന് ഗവര്‍ണ്ണര്‍ ഉത്തരവിട്ടു. മാസ്ക്ക് മാന്‍ഡേറ്റ് സ്ക്കൂള്‍ ബോര്‍ഡുകളുടെയും, ഡിസ്ട്രിക്റ്റുകളുടേയോ അധികാര പരിധിയില്‍ വരരുതെന്നും ഗവര്‍ണ്ണര്‍ അറിയിച്ചു.

മിഷിഗണ്‍ നിയമനിര്‍മ്മാണ സഭയില്‍ 70 ബില്യണ്‍ ഡോളറിന്റെ ബജറ്റ് പാസ്സാക്കുന്നതിന് ഇരുപാര്‍ട്ടികളുടെയും പിന്തുണ ഗവര്‍ണ്ണര്‍ക്കാവശ്യമായിരുന്നു. ഗവര്‍ണ്ണര്‍ പുറത്തിറക്കിയ പാന്‍ഡമിക്കിനെ സംബന്ധിച്ചുള്ള കര്‍ശന നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്തു വന്‍ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു.

സെനറ്റ് ഹോം ഉത്തരവില്‍ പ്രതിഷേധിച്ചു സ്‌റ്റേറ്റ് കാപ്പിറ്റോള്‍ ബില്‍ഡിംഗിലേക്ക് തോക്കുകളേന്തി വന്‍ പ്രകടനമാണ് സംഘടിപ്പിച്ചിരുന്നത്. പ്രാദേശീക ഭരണകൂടങ്ങളില്‍ നിന്നും മാസ്ക്ക് മാന്‍ഡേറ്റ് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് വിലക്കികൊണ്ടുള്ള ഉത്തരവ് വലിയ അപകടമാണ് വരുത്തിവെക്കുകയെന്ന് ഓക്ക്‌ലാണ്ട് കൗണ്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment