തിരുവില്വാമല ക്ഷേത്രത്തിൽ ആന ഇടഞ്ഞു ഭീതി പരത്തി; ആനപ്പുറത്തിരുന്ന ആളെ കുലുക്കി താഴെയിട്ടു

തൃശൂർ: തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ ആന ഇടഞ്ഞത് ഒന്നര മണിക്കൂറോളം ജനങ്ങളെ പരിഭ്രാന്തരാക്കി. ക്ഷേത്രത്തിലെ ആനയായ പാണഞ്ചേരി പരമേശ്വരൻ എന്നറിയപ്പെടുന്ന അടൻ പരമു ആണ് ഇടഞ്ഞത്. വ്യാഴാഴ്ച ഉച്ചയ്ക്ക്, കാഴ്ച ശീവേലി തുടങ്ങുന്നതിനുമുമ്പ് നെറ്റിപ്പട്ടം കെട്ടി ക്ഷേത്രത്തിനു മുന്നിലെത്തിയതായിരുന്നു ആന. എന്നാല്‍, പ്രകോപനമൊന്നുമില്ലാതെ പെട്ടെന്ന് ഇടയുകയായിരുന്നു.

ആനപ്പുറത്തിരുന്നിരുന്ന കുനിശ്ശേരി സ്വാമിനാഥനെ കുലുക്കി താഴെയിട്ടു. താഴെ വീണ സ്വാമിനാഥനെ കുത്താൻ ശ്രമിച്ചെങ്കിലും അയാൾ വേഗം എഴുന്നേറ്റ് ഓടി രക്ഷപ്പെട്ടു. നിസാര പരിക്കുകളോടെ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടഞ്ഞ ആനയെ ഒന്നര മണിക്കൂറിന് ശേഷമാണ് തളച്ചത്. പടിഞ്ഞാറെ നടയിലെത്തിയ ആന ദീപ സ്തംഭം മറിച്ചിട്ടു. കുന്നംകുളത്ത് നിന്ന് എലിഫെന്റ് സ്ക്വാഡും സോഷ്യൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്നാണ് ആനയെ തളച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment