കോവിഡ് പ്രതിസന്ധിയിലും ആര്‍ഭാടങ്ങള്‍ക്ക് കുറവില്ല; മുഖ്യമന്ത്രിയുടെ അകമ്പടിക്ക് നാല് പുതിയ കാറുകൾ വാങ്ങാന്‍ അനുമതി

തിരുവനന്തപുരം: രണ്ട് പഴയ കാറുകൾ മാറ്റണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ അഭ്യർത്ഥന പ്രകാരം മുഖ്യമന്ത്രിയുടെ അകമ്പടിയ്ക്കായി നാല് ആഡംബര കാറുകൾ വാങ്ങാൻ ആഭ്യന്തര വകുപ്പ് അനുമതി നൽകി. ഇത് പ്രത്യേക കേസായി പരിഗണിച്ചാണ് ആഭ്യന്തര വകുപ്പ് അനുമതി നൽകിയതെന്നാണ് റിപ്പോർട്ട്.

മുഖ്യമന്ത്രിയുടെ അകമ്പടിക്ക് ഉപയോഗിക്കുന്ന രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് മെയ് 29 ന് സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര വകുപ്പിന് കത്തയച്ചിരുന്നു. ഈ വാഹനങ്ങളുടെ കാര്യക്ഷമത കുറഞ്ഞതിനാല്‍ പകരം പുതിയ കാറുകള്‍ വാങ്ങാന്‍ അനുവദിക്കണമെന്നായിരുന്നു അപേക്ഷ. ഈ അപേക്ഷയിലാണ് ഇന്നലെ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നാല് ലക്ഷ്വറി കാറുകള്‍ വാങ്ങുന്നതിന് അനുമതി നല്‍കികൊണ്ടുള്ള ഉത്തരവിറക്കിയിരിക്കുന്നത്.

മൂന്ന് ഇന്നോവ ക്രിസ്റ്റയും ഒരു ടാറ്റ ഹാരിയറും വാങ്ങാനാണ് ഓർഡർ അനുവദിക്കുന്നത്. 62.43 ലക്ഷം രൂപ ഇതിനായി ചെലവഴിക്കാമെന്ന് ഉത്തരവിൽ പറയുന്നു. ഇത് ഒരു പ്രത്യേക കേസായി പരിഗണിക്കുമെന്നും ഉത്തരവിൽ പറയുന്നു

അകമ്പടി സേവനത്തിന് കാര്യക്ഷമതയില്ലാത്ത വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് പുതിയ കാറുകൾ വാങ്ങുന്നതെന്നാണ് വിശദീകരണം.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment