ഒന്നാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച സന്മാര്‍ഗ ശാസ്ത്ര അദ്ധ്യാപകന് 29 വർഷം തടവും 2.15 ലക്ഷം രൂപ പിഴയും

തൃശൂർ: വിനോദയാത്രയ്ക്കിടെ ബസിൽ വെച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചതിന് സന്മാര്‍ഗ ശാസ്ത്ര അദ്ധ്യാപകന്‍ അബ്ദുൾ റഫീഖിന് 29 വർഷം തടവും 2.15 ലക്ഷം രൂപ പിഴയും വിധിച്ചു. അബ്ദുറഫീഖ് പാവറട്ടി പുതുമനശ്ശേരിയിലെ ഒരു സ്വകാര്യ സ്കൂളിലെ അദ്ധ്യാപകനായിരുന്നു. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എം പി ഷിബുവാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം 9 മാസം കൂടി തടവ് അനുഭവിക്കണം.

2012 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ പെൺകുട്ടി അസ്വസ്ഥതയും ഭയവും പ്രകടിപ്പിച്ചതോടെ അമ്മയ്ക്ക് അസ്വാഭാവികത തോന്നി. തുടർന്ന് ആശുപത്രിയിലെത്തി പരിശോധനക്ക് വിധേയയാക്കി.

പരിശോധനയിൽ ലൈംഗികാതിക്രമം നടന്നതായും ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതായും കണ്ടെത്തിയതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ എസ് ബിനോയ് ഹാജരായി.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment