ബൈക്ക് യാത്രികരായ ദമ്പതികളെ കാട്ടാന ആക്രമിച്ചു; ഭര്‍ത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയില്‍

കണ്ണൂർ: ബൈക്ക് യാത്രികരായ ദമ്പതികളെ കാട്ടാന ആക്രമിച്ചു. ഇന്ന് പുലര്‍ച്ചെ കണ്ണൂര്‍ ഇരിട്ടി വള്ളിത്തോടിലാണ് സംഭവം. കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജസ്റ്റിന്റേയും ഭാര്യയുടേയും നേരെയാണ് കാട്ടാന ആക്രമണമുണ്ടായത്. ആനയുടെ കുത്തേറ്റ് ജസ്റ്റിന്‍ മരിച്ചു. ഭാര്യ ജിനി ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

രണ്ട് ദിവസം മുന്‍പ് ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രിക കൊല്ലപ്പെട്ടിരുന്നു. ശാന്തൻപാറ ആനയിറങ്കലിന് സമീപം എസ്‌ വളവില്‍ വച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment