ഭിന്നലിംഗക്കാര്‍ക്ക് സംവരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി ആരംഭിച്ചു

ന്യൂഡൽഹി: ഭിന്നലിംഗക്കാരെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്രം നടപടി തുടങ്ങി. തൊഴിൽ, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ എന്നിവ ഉറപ്പാക്കാനാണ് ഈ നീക്കം. സാമൂഹിക നീതി മന്ത്രാലയം ഇത് സംബന്ധിച്ച് ഒരു കാബിനറ്റ് മെമ്മോറാണ്ടം തയ്യാറാക്കിയിട്ടുണ്ട്.

ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് അവരെ ശാക്തീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. നിലവിൽ ജാതിയും സാമൂഹിക-സാമ്പത്തിക പിന്നോക്കാവസ്ഥയും അടിസ്ഥാനമാക്കിയുള്ളതാണ് ഒബിസി പട്ടിക. ഒബിസി സംവരണത്തിന് ലിംഗ മാനദണ്ഡം പരിഗണിക്കുന്നത് ഇതാദ്യമാണ്. ഇത് വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണ്.

ഇത് നിയമമാക്കുന്നതിന് വേണ്ടിയുള്ള ക്യാബിനറ്റ് നോട്ട് സാമൂഹിക നീതി മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. ഒബിസി കമ്മീഷന്‍ അടക്കമുള്ള വിവിധ സ്ഥാപനങ്ങളുമായിട്ടും നിയമ മന്ത്രാലയം അടക്കമുള്ള വിവിധ മന്ത്രാലയങ്ങളുമായിട്ടും ഇക്കാര്യം സംബന്ധിച്ച് ആശയവിനിമയം നടത്തിക്കഴിഞ്ഞു.

രാഷ്ട്രപതിയുടെ അനുമതിയോട് കൂടിയും പാര്‍ലമെന്റിന്റെ അംഗീകാരത്തോടും കൂടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഒബിസി പട്ടികയില്‍ മാറ്റം വരുത്തുന്നത്. വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ വിഷയം അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന തുടങ്ങിയിട്ടുണ്ട്. അതോടൊപ്പം നിലവിലെ ഒബിസി പട്ടികയിലുള്ള ജാതിഘടനയില്‍ ചില പരിഷ്‌കരണങ്ങള്‍ ആവശ്യമാണ്. ഇതിനായി രൂപീകരിച്ചിട്ടുള്ള ജസ്റ്റിസ് രോഹിണി കമ്മീഷന്റെ കാലാവധി ജനുവരിയില്‍ അവസാനിക്കും. രോഹിണി കമ്മീഷന്റെ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്തിട്ടായിരിക്കും ട്രാന്‍സ്‌ജെന്‍ഡറുകളെ ഉള്‍പ്പെടുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment