13 വയസുള്ള കുട്ടി വീടിന്റെ ടെറസിൽ കയറില്‍ കുരുങ്ങി മരിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

ഇടുക്കി: പതിമൂന്നു വയസ്സുകാരന്‍ വീടിന്റെ ടെറസിൽ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘം. കുട്ടിയുടെ കഴുത്തിൽ കയർ അബദ്ധത്തിൽ കുടുങ്ങിയതല്ലെന്നും കയറിൽ കുരുക്കിട്ട് സ്വയം തൂങ്ങിയതാവാമെന്നുമാണ് സംഭവസ്ഥലം പരിശോധിച്ച പൊലീസിന്റെ കണ്ടെത്തൽ. വിശദമായ അന്വേഷണം നടത്തിയാലേ യഥാര്‍ത്ഥ കാരണം കണ്ടെത്താനാകൂ എന്ന് സിഐ ബി.എസ്.ബിനു പറഞ്ഞു.

വാഴവര പരപ്പനങ്ങാടി മടത്തുംമുറിയിൽ ബിജു ഫിലിപ്പ്‌-സൗമ്യ ദമ്പതികളുടെ മകൻ ജെറോൾഡിനെയാണ് കഴിഞ്ഞ ദിവസം കയർ കുടുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാലിൽ കയർ ചുറ്റിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

ഇതേക്കുറിച്ച് കൂടുതൽ അന്വേഷിക്കും. ഇവിടെ നിന്ന് ഒരു ദുപ്പട്ടയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ജെറോൾഡിന്റെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി.

ബിജു ഫിലിപ്പിന്റെ സഹോദരിയുടെ നെടുങ്കണ്ടത്തെ വീട്ടിലാണ് അപകടം നടന്നത്. കുട്ടിയുടെ കഴുത്തിൽ കയർ മുറുകിയ നിലയിലായിരുന്നു. കൂടാതെ ഇരുകാലുകളിലും കയർ വരിഞ്ഞുമുറുക്കി കൂട്ടിക്കെട്ടിയിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment