തടാകത്തിലേക്ക് വലിച്ചെറിഞ്ഞ രണ്ടു കുട്ടികളില്‍ ഒരാള്‍ മരിച്ചു; അഞ്ചു വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍, മാതാവ് അറസ്റ്റില്‍

ലൂസിയാന : ഒരു വയസ്സുള്ള ആണ്‍കുട്ടിയേയും അഞ്ചു വയസ്സുള്ള മറ്റൊരു മകനേയും തടാകത്തിലേക്ക് എറിഞ്ഞതിനേത്തുടര്‍ന്ന് ഒരു വയസ്സുകാരന്‍ മരിക്കുകയും അഞ്ചു വയസ്സുകാരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത കേസില്‍ മാതാവ് യുറീക്ക ബ്‌ളാക്കി നെ (32) അറസ്റ്റു ചെയ്തതായി ലൂസിയാന പോലീസ് അറിയിച്ചു.

സംഭവത്തിനു ശേഷം അവിടെ നിന്നും രക്ഷപെട്ട മാതാവിനെ ടെക്സ്സസ് ലൂസിയാന അതിര്‍ത്തിയില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. ഇവര്‍ക്കെതിരെ സെക്കന്റ് ഡിഗ്രി മര്‍ഡറും അറ്റംറ്റഡ് സെക്കന്റ് ഡിഗ്രി മര്‍ഡറും ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ സിറ്റിയിലെ ക്രോസ് ലേക്ക് ബ്രിഡ്ജിനു സമീപമാണ് ചെറിയ കുട്ടിയുടെ മൃതദേഹം പൊന്തിക്കിടക്കുന്നതു കണ്ടത്. മിനിട്ടുകള്‍ക്കകം അതിനു സമീപത്തു നിന്നും അഞ്ചു വയസ്സുകാരനെയും പോലീസ് കണ്ടെത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഇവരുടെ മൂന്നാമത്തെ കുട്ടിയെയും ലേക്കില്‍ തള്ളിയിട്ടുണ്ടാകുമെന്നു കരുതി അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. പിന്നീടു നടത്തിയ തിരച്ചിലില്‍ കുട്ടി സുരക്ഷിതമായി മറ്റൊരു സ്ഥലത്തുണ്ടെന്നും പോലീസ് കണ്ടെത്തി.

എന്തുകൊണ്ടാണ് മാതാവ് ഇപ്രകാരം ഒരു ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കിയില്ല. അന്വേഷണം തുടരുകയാണ്.

സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ എസ്.പി.ഡി. 318673 7300 നമ്പറിലോ െ്രെകം സ്‌റ്റോപ്പേഴ്‌സ് 318 6737313 നമ്പറിലോ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment