മലയാളി അസോസിയേഷൻ ഓഫ് സതേൺ കണക്റ്റിക്കട്ടിന്റെ (മാസ്കോൺ) ഓണാഘോഷ പരിപാടികൾ ശ്രദ്ധേയമായി

മലയാളി അസോസിയേഷൻ ഓഫ് സതേൺ കണക്റ്റിക്കട്ടിന്റെ (മാസ്കോൺ) ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 18 ന് ശനിയാഴ്ച ട്രംബുളിലുള്ള മാഡിസൺ മിഡിൽ സ്‌കൂളിൽ വെച്ച് ആഘോഷിച്ചു. മാസ്‌കോണിൽ നിന്നുള്ള അംഗങ്ങളുടെയും, കുടുംബ സുഹൃത്തുക്കളുടെയും സാന്നിധ്യം കൊണ്ടും, പരിപാടികളുടെ വ്യത്യസ്തത കൊണ്ടും ഓണാഘോഷം ശ്രദ്ധേയമായി.

വിഭവ സമൃദ്ധമായ ഓണ സദ്യയും, മാവേലിയോടോപ്പമുള്ള ഫോട്ടോ സെഷനും, ഓണപ്പൂക്കളവും വിവിധ കലാപരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു.

ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തവർക്ക് പ്രസിഡന്റ് സുജനൻ ടി പി സ്വാഗമാശംസിച്ചു. ഫോമാ ദേശീയ നിർവ്വാഹക സമിതി ട്രഷറർ തോമസ് ടി. ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ബിജു തോണിക്കടവിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

വൈസ് പ്രസിഡന്റുമാരായ ടിജോ ജോഷ്, ശ്രീജിത്ത് മമ്പറമ്പത്ത്, സെക്രട്ടറി ജയ ജിബി, ട്രഷറർ സുധി ബാലൻ, ജോയിന്റ് സെക്രട്ടറി വീണ രമേശ്, ജോയിന്റ് ട്രഷറർ പ്രിൻസ് ലാൽ, രശ്മി പാറക്കൽ, അനിത നായർ, വിൽസൺ പൊട്ടക്കൽ, ജോജി ജോസഫ്, ഉണ്ണി തോയക്കാട്ട്‌, ജോബിൻ ജോർജ്ജ്, ജേക്കബ് മാത്യു, സിബി കൈതാരത്ത്, സോഫിയ സലിം, സുഷ നായർ, സുരേഷ് ജഗദീശ്വരൻ, രഞ്ജിത്ത് സീധരൻ എന്നവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment