മൂന്നു വയസ്സുള്ള ഇരട്ടക്കുട്ടികളുമായി അമ്മ കിണറ്റില്‍ ചാടി; കുട്ടികള്‍ ഇരുവരും മരിച്ചു; അമ്മയെ രക്ഷപ്പെടുത്തി

കോഴിക്കോട് : മൂന്നു വയസ്സു വീതം പ്രായമുള്ള ഇരട്ടക്കുട്ടികളുമായി അമ്മ കിണറ്റില്‍ ചാടി. അമ്മയെ രക്ഷപ്പെടുത്തിയെങ്കിലും കുട്ടികള്‍ രണ്ടു പേരും മരിച്ചു. നാദാപുരം പേരോട് എന്ന സ്ഥലത്താണ് സംഭവം നടന്നത്. മാനസിക പ്രശ്നമാണോ കാരണമെന്ന് അറിയില്ല. പേരോട് സ്വദേശി സുബിനയാണ് മൂന്ന് വയസുള്ള ഇരട്ടക്കുട്ടികളായ മുഹമ്മദ് റസ്വിൻ, ഫാത്തിമ റഫ്വ എന്നിവരേയും കൊണ്ട് കിണറ്റില്‍ ചാടിയത്.

ഇന്നലെ (ഞായറാഴ്ച) രാത്രിയാണ് സംഭവം നടന്നത്. സി സി യു പി സ്കൂള്‍ പരിസരത്തെ മഞ്ഞാപുറത്ത് റഫീഖിന്റെ ഭാര്യയാണ് സുബിന. കിണറ്റില്‍ ചാടുന്നതിനു മുമ്പ് സ്വന്തം വീട്ടില്‍ ഫോണ്‍ ചെയ്ത് വിവരങ്ങള്‍ പറഞ്ഞിരുന്നു എന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. മക്കളെ കിണറ്റിലിട്ടെന്നും താനും ചാടുകയാണെന്നുമാണ് വീട്ടുകാരോട് പറഞ്ഞത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും എത്തിയാണ് സുബിനയെ കിണറ്റിൽ നിന്ന് രക്ഷിച്ചത്. അപ്പോഴേക്കും രണ്ട് കുട്ടികളും മരിച്ചിരുന്നു.

ആത്മഹത്യശ്രമത്തിനും കൊലപാതകത്തിനും കാരണം വ്യക്തമായിട്ടില്ല. സുബിന ഇപ്പോൾ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ട്.

ആശുപത്രിയിലെത്തിച്ച സുബിനയെ നാദാപുരം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആരോ​ഗ്യാവസ്ഥ അനുകൂലമാകുന്നതോടെ ചോദ്യം ചെയ്യാനാണ് തീരുമാനം. കുടുംബ പ്രശ്നങ്ങൾ ഉണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment