ടെക്‌സസ് സംസ്ഥാനത്ത് കോവിഡ് കേസ്സുകള്‍ 4 മില്യണ്‍ കവിഞ്ഞു

ഓസ്റ്റിന്‍: ടെക്‌സസ് സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 4 മില്യണ്‍ കവിഞ്ഞതായി സെപ്റ്റംബര്‍ 25 ശനിയാഴ്ച വൈകീട്ട് പുറത്തുവിട്ട ഔദ്യോഗീക അറിയിപ്പില്‍ പറയുന്നു.

ശനിയാഴ്ച മാത്രം 12440 കോവിഡ് പോസിറ്റീവ് കേസ്സുകളും, 317 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി സ്‌റ്റേറ്റ് ഡാറ്റായില്‍ കാണുന്നു. സംസ്ഥാനത്തെ മരണസംഖ്യ ശനിയാഴ്ചയോടെ 6278 ആയി ഉയര്‍ന്നിട്ടുണ്ട്.

10349 പേര്‍ ടെക്‌സസിലെ വിവിധ ആശുപത്രികളില്‍ കഴിയുന്നതില്‍ 2900 പേര്‍ നോര്‍ത്ത് ടെക്‌സസ്സില്‍ നിന്നുള്ളവരാണ്. നോര്‍ത്ത് ടെക്‌സസ്സില്‍ ഡാളസ്‌ഫോര്‍ട്ട് വര്‍ത്ത് ഉള്‍പ്പെടെ 19 കൗണ്ടികളില്‍ മാത്രം 17.4 ശതമാനം പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

15 ശതമാനത്തില്‍ കൂടുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ സ്ഥിതി ആശങ്കാജനകമാകുമെന്ന് നേരത്തെ ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ട് വെളിപ്പെടുത്തിയിരുന്നു.

സംസ്ഥാനത്തു ശനിയാഴ്ചവരെ 17153 984 പേര്‍ക്ക് ഒരു ഡോസ് വാക്‌സിനേഷന്‍ ന്ല്‍കികഴിഞ്ഞുവെന്നും, 12 വയസ്സിനു മുകളിലുള്ള സംസ്ഥാന ജനസംഖ്യയുടെ 61 ശതമാനം(14683383) പേര്‍ക്ക് രണ്ടു ഡോസ് വാക്‌സിനേഷന്‍ നല്‍കി കഴിഞ്ഞിട്ടുണ്ടെന്നും സംസ്ഥാന ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു.

അറുപത്തിയഞ്ചു വയസ്സിനു മുകളിലുള്ളവര്‍ക്കും, പതിനെട്ടു വയസ്സിനു മുകളില്‍ ഗുരുത ആരോഗ്യപ്രശ്‌നമുള്ളവര്‍ക്കും രണ്ടാമത്തെ ഡോസിനുശേഷം ആറുമാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പു അറിയിച്ചു. ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുകയെന്നും ഇവര്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment