കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്സിന്

ഡാളസ്: സെപ്റ്റംബർ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് ഫൈനൽ മത്സരത്തിൽ കേരള ഫൈറ്റേഴ്സ് ജേതാക്കളായി. കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള ഫൈറ്റേഴ്സ് 2021ലെ കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് ഫൈനൽ കിരീടം ചൂടിയത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഫൈറ്റേഴ്സ് ടീം 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 142 റൺസ്എടുത്തിരുന്നു. രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ കേരള ടൈറ്റാനിക് ടീം പത്തൊമ്പതാമത്തെ ഓവറിൽ 116 റൺസിന് ഓൾ ഔട്ട് ആകുകയായിരുന്ന. പകലും രാത്രിയിലും ആയി നടന്ന ഫൈനൽ മത്സരത്തിൽ നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് ക്രിക്കറ്റ് കളി ആസ്വദിക്കുവാൻ വന്നിരുന്നു.

ഫൈനൽ മത്സരത്തിൽ 47 റൺസ് നേടിയ ജോഷ് ഷാജി മത്സരത്തിലെ ഏറ്റവും നല്ല കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. കേരള ഫൈറ്റേഴ്സ് ടീമിലെ ബ്ലെസ്സൺ ജോർജ് ടൂർണമെന്റിലെ ഏറ്റവും നല്ല കാളികാരനായും, അതേ ടീമിലെ ബിനു വർഗീസ് ഏറ്റവും നല്ല ഓൾ റൗണ്ടർ ആയും തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാനായി കേരള ഈഗിൾസ് കളിക്കാരൻ സുനിൽ ദാനിയേലും, കേരള ഗ്ലാഡിയേറ്റർ കളിക്കാരൻ സിജോ ജോയ് കൂടുതൽ വിക്കറ്റ് നേടിയ ഏറ്റവും നല്ല ബൗളറായി തിരഞ്ഞെടുക്കപ്പെട്ടു.

ടൂർണമെൻറ് സ്പോൺസർമാരായ എ എം ആർ റീമോഡലിംഗ് ഉടമ വിൻസെന്റ് ജോണിക്കുട്ടി, അലിഗറിയ ഫാമിലി ക്ലിനിക്ക് ഉടമ കെ എം രഞ്ജിത്ത്, ടൂർണമെന്റ് കോഓര്‍ഡിനേറ്റർ വിനി ഫിലിപ്പ് തുടങ്ങിയവർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment