മങ്ക പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റെനി പൗലോസിന് ഉജ്ജ്വല വിജയം

സാൻ ഫ്രാൻസിസ്‌കോ: മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക) യുടെ ഇത്തവണത്തെ വാശിയേറിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റെനി പൗലോസ് വിജയിച്ചു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ വിജയിച്ച പ്രസിഡന്റ് റെനി പൗലോസ് തനിക്കു വോട്ടു ചെയ്യ്ത എല്ലാവരോടും നന്ദിയും കടപ്പാടും അറിയിച്ചു. തിരഞ്ഞെടുപ്പിനെ ഫലം ഔദ്യോഗികമായി അറിയിക്കുന്നതിനായി വിളിച്ചുചേർത്ത യോഗത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മറ്റ്‌ എക്സിക്യൂട്ടീവ് അംഗങ്ങളെയും മങ്കയിലെ അംഗങ്ങളെയും റെനി അഭിസംബോധന ചെയ്തു സംസാരിച്ചു.

റെനി പൗലോസ് ബി.എസ്.സി പാസ്സായതിനു ശേഷം കാനഡയിലെത്തി. അവിടെ ആര്‍.എന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കാലിഫോര്‍ണിയായിലേക്കു താമസം മാറ്റി. ഇവിടെ കൈസറിലും അലമേദ ഹെല്‍ത്ത് സിസ്റ്റം മെഡിക്കല്‍ സെന്ററിലും ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷനിസ്റ്റ് ആയി ജോലി ചെയ്ത ശേഷം ഇപ്പോൾ ജോൺ മ്യൂർ ഹെൽത്ത് സെന്ററിൽ ഇൻഫെക്ഷൻ കൺട്രോൾ പ്രാക്ടീഷണർ ആയി സേവനം അനുഷ്ഠിക്കുന്നു. ചെങ്ങന്നൂർ പ്രയാർ ഇഞ്ചക്കാട്ടിൽ കുടുംബാംഗമായ റെനി ഇപ്പോൾ ഭർത്താവ് ജോബി പൗലോസിനോടൊപ്പം കാലിഫോർണിയയിലെ കാസ്ട്രോവാലിയിലാണ് താമസം.

വളരെ ചെറുപ്പത്തില്‍ തന്നെ പലവിധ സാമൂഹിക സംസ്‌ക്കാരിക സംഘടനകളിലും റെനി നേതൃസ്ഥാനം വഹിചച്ചിട്ടുണ്ട്. ആ പരിചയസമ്പത്ത് ഫോമായുടെ എക്സിക്യൂട്ടീവ് പദവിയിലേക്ക് എത്തുവാൻ ചവിട്ടുപടിയായി. മങ്കയെ മുന്നിൽ നിന്ന് നയിക്കുവാൻ കിട്ടിയ ഈ അസുലഭ അവസരം തന്റെ കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തി എല്ലാ പ്രവർത്തനങ്ങളും വിജയിപ്പിക്കുവാൻ ശ്രമിക്കുമെന്നും, അതിനു വേണ്ടി എല്ലാവരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതോടൊപ്പം, “മങ്ക”യിൽ ഒരു “മങ്ക” പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിൽ ചാരിതാർഥ്യം ഉണ്ടന്നും അറിയിച്ചു.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News