കേരളത്തിലെ ഒരു വിഭാഗത്തിന്റെ പ്രസംഗങ്ങളും ലേഖനങ്ങളും വിഭാഗീയത സൃഷ്ടിച്ചു; ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാര്‍ഢ്യവുമായി എക്ലേഷ്യ യുണൈറ്റഡ് ഫോറം

പാലാ: കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കേരളത്തിലെ ഒരു വിഭാഗം എഴുതിയ പ്രസംഗങ്ങളും ലേഖനങ്ങളും പൊതുസമൂഹത്തില്‍ മതസ്പര്‍ധ സൃഷ്ടിച്ചുവെന്ന് എക്ലേഷ്യ യുണൈറ്റഡ് ഫോറത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു. കേരള സമൂഹം ഇത് ശ്രദ്ധിച്ചെങ്കിലും കണ്ണടച്ച് ഒഴിവാക്കാൻ ശ്രമിച്ചു. ഇത് നമ്മുടെ മതേതര സ്വഭാവത്തെ അപകടത്തിലാക്കി.

ഈ സാഹചര്യത്തിലാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ചില വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇടയസംരക്ഷണ ചുമതല ഏൽപ്പിച്ചിരിക്കുന്ന വിശ്വാസികൾക്ക് ചില ഉപദേശങ്ങൾ നൽകിയത്. ഇതിന്റെ പശ്ചാത്തലത്തിൽ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് എക്ലീഷിയ യുണൈറ്റഡ് ഫോറം ആവശ്യപ്പെട്ടു. വിശ്വാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയ മാർ കല്ലറങ്ങാടിന് എക്ലീഷിയ ഫോറം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഭരണഘടന ഉറപ്പു നൽകുന്ന ഏതു മതത്തിൽ വിശ്വസിക്കുവാനും പ്രചരിപ്പിക്കുവാനും ഉള്ള മൗലികാവകാശം അനുസരിച്ച് പ്രവർത്തിക്കുമ്പോൾ അത് വ്യക്തികളുടെയും സമൂഹത്തെയും ആത്മീയ ഉൽക്കർഷക്ക്‌ ഉതകുന്നതായിരിക്കണം.
മറിച്ച് ഇവ വ്യക്തികളുടെ അധഃപതനത്തിനും സമൂഹത്തിന്റെ നാശത്തിനും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കും ആകരുത്. മതേതര സമൂഹത്തിൽ മതാന്തര സംവിധാനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. എന്നാൽ സംവാദങ്ങൾ മതങ്ങൾ തമ്മിലുള്ള അറിവ് പങ്കു വയ്ക്കുന്നതിനും, സാഹോദര്യവും, മൂല്യങ്ങളും,ഊട്ടിയുറപ്പിക്കുന്നതിനും ആകണമെന്ന് എക്ലേഷ്യ യുണൈറ്റഡ് ഫോറം പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ എക്ലേഷ്യ യുണൈറ്റഡ് ഫോറം ചെയർമാൻ ഫാ. ജോൺസൺ തേക്കടയിൽ, ഭാരവാഹികളായ അഡ്വക്കേറ്റ് സോനു അഗസ്റ്റിൻ, പ്രൊഫ. ജോസഫ് ടിറ്റോ, ഡോ. ജോർജ് വർഗീസ്, കെവി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ച് പിന്തുണ പ്രഖ്യാപിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment