കൊച്ചി കോർപ്പറേഷനിൽ യുഡിഎഫിനെ പിന്തുണച്ച് എൽഡിഎഫ് വിട്ട കൗൺസിലർ

കൊച്ചി: കൊച്ചി കോർപ്പറേഷനിൽ യുഡിഎഫിനെ പിന്തുണച്ച് കൗൺസിലർ എംഎച്ച്എം അഷ്റഫ്. എൽഡിഎഫ് വിട്ടാണ് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചത്. ടൗൺ പ്ലാനിംഗ് സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ എൽഡിഎഫിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ആരോപിച്ചു. ജില്ലാ കളക്ടര്‍ക്ക് അവിശ്വാസ പ്രമേയ നോട്ടീ നല്‍കിയെന്നും പ്രതിപക്ഷം പറഞ്ഞു.

ഇടതുമുന്നണി വിട്ട കൗൺസിലർ എഎച്ച്എൻ അഷ്റഫ് അഴിമതി നടത്താൻ കോർപ്പറേഷൻ രണ്ട് സ്വതന്ത്ര കൗൺസിലർമാരുമായി ഒത്തുകളിക്കുകയാണെന്ന് ആരോപിച്ചു. പത്ത് മാസം മുമ്പാണ് അദ്ദേഹം സിപിഎം വിട്ടത്. ജിയോ കേബിളിലും ബ്രഹ്മപുരം മാലിന്യ പ്ലാന്റിലും വൻ അഴിമതി നടന്നിട്ടുണ്ടെന്ന് അഷ്റഫ് ആരോപിച്ചു. ഈ സാഹചര്യത്തിൽ യുഡിഎഫിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അഷ്റഫിന്റെ ചുവടുമാറ്റം മൂലം കൊച്ചി കോർപറേഷനിൽ ഭരണമാറ്റം ഉണ്ടാകില്ല. നിലവിൽ കോർപ്പറേഷനിൽ 32 അംഗങ്ങളാണ് യുഡിഎഫിനുള്ളത്. എൽഡിഎഫിന് 36 അംഗങ്ങളുടെ പിന്തുണയുണ്ട്. എന്നാൽ ടൗൺ പ്ലാനിങ് സ്റ്റാന്റിങ് കമ്മിറ്റി പിടിക്കാനാവും യുഡിഎഫ് ശ്രമിക്കുക.

ടൗൺ പ്ലാനിങ് സ്റ്റാന്റിങ് കമ്മിറ്റിയിൽ ഇപ്പോൾ മേൽക്കൈ യുഡിഎഫിനാണ്. നേരത്തെ യുഡിഎഫിന് നാലും എൽഡിഎഫിന് അഞ്ചും അംഗങ്ങളായിരുന്നു സ്റ്റാന്റിങ് കമ്മിറ്റിയിൽ ഉണ്ടായിരുന്നത്. എന്നാൽ ഇടതംഗം കെകെ ശിവന്റെ മരണത്തെ തുടർന്ന് കമ്മിറ്റിയിലെ അംഗനില 4-4 എന്നായി. അഷ്റഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നാൽ പോലും യുഡിഎഫിന് മേൽക്കൈ കിട്ടും.

നിലവിൽ കൊച്ചി കോർപ്പറേഷനിൽ യുഡിഎഫിന് 32 അംഗങ്ങളുണ്ട്. എൽഡിഎഫിന് 36 അംഗങ്ങളുടെ പിന്തുണയുണ്ട്. എന്നാൽ ടൗൺ പ്ലാനിംഗ് സ്റ്റാൻഡിംഗ് കമ്മിറ്റിയെ പിടിക്കാൻ യുഡിഎഫ് ശ്രമിക്കും. പക്ഷേ അഷ്റഫിന്റെ മനംമാറ്റം കൊച്ചി കോർപ്പറേഷനിൽ ഭരണമാറ്റത്തിന് കാരണമായേക്കില്ല.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment