ഒക്കലഹോമ മൃഗശാലയില്‍ ജനിച്ച ജിറാഫിന് പേരിടല്‍ മത്സരം; ഒക്ടോബര്‍ 3 അവസാന തീയതി

ഒക്കലഹോമ : ഒക്കലഹോമ സിറ്റി മൃഗശാല ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ പുതിയതായി ജനിച്ച ജിറാഫിന് പേരിടല്‍ മത്സരം സംഘടിപ്പിക്കുന്നു. ആദ്യമായി ജുലു എന്ന ജിറാഫ് ജന്മം നല്‍കിയ കുട്ടിക്കാണു പേരു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടു മൃഗശാലാധികൃതര്‍ മത്സരം സംഘടിപ്പിക്കുന്നത്.

ഈ വര്‍ഷം മൃഗശാലയില്‍ ജനിക്കുന്ന രണ്ടാമത്തെ ജിറാഫാണിത്. ഇതിനുമുമ്പു ജൂണ്‍ മാസം ജുലുവിന്റെ മാതാവിന് മറ്റൊരു ജിറാഫ് കുഞ്ഞ് ജനിച്ചിരുന്നു. കിയോനി എന്നാണ് ഈ കുട്ടിക്ക് പേരു നല്‍കിയിരിക്കുന്നത്.

പുതിയ കുട്ടിക്ക് നല്‍കേണ്ട പേരുകളുടെ മാര്‍ഗനിര്‍ദേശം മൃഗശാലാധികൃതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നാലുപേരുകള്‍ വരെ ഒരാള്‍ക്കു നിര്‍ദേശിക്കാവുന്നതാണ്. ഒക്ലഹോമ സു വെബ്സൈറ്റില്‍ വിശദവിവരങ്ങള്‍ ലഭ്യമാണ്.

okczoo.org/giraffecalf -ല്‍ പേര് സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 3 ആണ്.

ഒക്ടോബര്‍ 5ന് Zoo’s facebook പേജില്‍ വിജയിച്ച പേര് പരസ്യപ്പെടുത്തും. താല്‍പര്യമുള്ള ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണെന്നു മൃഗശാലാധികൃതര്‍ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment