സോക്രട്ടീസും ബാലകരും (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

സോക്രട്ടീസെന്ന മഹാനോടൊരു ദിനം
വക്രരാം ഏതാനും ബാലകന്മാർ,
തെറ്റാതെ അദ്ദേഹം ചൊല്ലും പ്രവചനം
തെറ്റുമാകാമെന്നു കാട്ടാനൊരു

പക്ഷിയെ കൂപ്പുകൈ ക്കുള്ളിൽ പിടിച്ചുകൊ-
ണ്ടക്ഷമരായവർ ചോദിച്ചിദം:
“ഏതെൻസിലേവരും മാനിച്ചിടും തത്വ-
ചിന്തകനാം പ്രിയ സോക്രട്ടീസേ,

ഈ കൈകൾക്കുള്ളിലിരിയ്ക്കുന്നൊരീ പക്ഷി
ജീവനുള്ളതോ അതോ ഇല്ലാത്തതോ?”
ജീവനുള്ളതെന്നു ചൊന്നാലുടനെയാ
ജീവിയെ ഞെക്കി ഞെരിച്ചു കൊല്ലാം!

പ്രത്യുത

ജീവനില്ലാത്തതെന്നോതിയാ ലപ്പോഴാ
ജീവിയെ വാനിൽ പറത്തി വിടാം!
ഇത്ഥം നിനച്ചുകൊണ്ടക്ഷമരായവർ
ഉത്തരം കേൾപ്പാനായ് കാത്തു നിന്നു!

സൂക്ഷ്മവരുടെ കൂപ്പു കൈ നോക്കീട്ടു
സോക്രട്ടീസോതിനാൻ ഇപ്രകാരം:
“കൃത്യമായ് ചൊന്നാലീ ചോദ്യത്തിനുത്തരം
സത്യത്തിൽ നിങ്ങൾ തൻ കൈകളിൽ താൻ!

ഉത്തരം കേട്ടിട്ടിളിഭ്യരാം ബാലകർ
സത്വരം വന്ന വഴിയ്ക്കു പോയി!

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment