അമ്മയുടെ കൈയില്‍ നിന്നും തട്ടിയെടുത്ത അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടുകിട്ടി; തട്ടിക്കൊണ്ടുപോയ യുവാക്കളെ അന്വേഷിച്ച് പോലീസ്

ചെന്നൈ: പൊള്ളാച്ചി ആനമലയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ച് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കണ്ടെത്തി. ആനമല സ്റ്റേഷൻ പരിധിയിലുള്ള വീട്ടിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മയ്ക്ക് ചില്ലി ചിക്കാന്‍ വാങ്ങാന്‍ പണം കൊടുത്താണ് കുഞ്ഞിനെ തട്ടിയെടുത്തത്. ആശ്രമത്തിൽ നിന്ന് കിട്ടിയതാണെന്നു പറഞ്ഞാണ് യുവാവ് കുഞ്ഞിനെ കൈമാറിയെന്ന് കുടുംബം പറഞ്ഞു. തട്ടിക്കൊണ്ടുപോയവർ കുഞ്ഞിനെ വിറ്റതാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

കുഞ്ഞിനെ യുവാവ് തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഗോത്ര ദമ്പതികളുടെ അഞ്ച് മാസം പ്രായമായ പെണ്‍കുഞ്ഞിനെയെയാണ് തട്ടിക്കൊണ്ടുപോയത്. നഗരങ്ങള്‍ തോറും നടന്ന് പഴയ സാധനങ്ങള്‍ ശേഖരിച്ച് വില്‍ക്കുന്ന നാടോടികളാണ് കുഞ്ഞിന്റെ അച്ഛനും അമ്മയും. കുറച്ചുദിവസമായി ആനമലയിലെ പ്രവര്‍ത്തിക്കാത്ത പഴയ ബസ് സ്റ്റാന്‍ഡിലാണ് രണ്ടുപേരും താമസം.

സംഭവദിവസം വൈകുന്നേരം അമ്മ സംഗീത അടുത്തുള്ള തട്ടുകടയില്‍ പോയിരുന്നു. ഈ സമയത്ത് അവിടെയുണ്ടായിരുന്ന യുവാവാണ് സംഗീതയോട് ചില്ലി ചിക്കന്‍ വേണോ എന്ന് ചോദിച്ചതും വാങ്ങാന്‍ പണം നല്‍കിയതും. കുഞ്ഞിനെ താലോലിക്കാനാണെന്ന മട്ടിലാണ് സംഗീതയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ വാങ്ങിയത്. എന്നാല്‍, അമ്മ ചിക്കൻ വാങ്ങാൻ പോയ തക്കത്തിന് യുവാവ് കുഞ്ഞിനെയും കൊണ്ട് കടന്നു കളഞ്ഞു. തിരിച്ചെത്തി കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ആനമല പൊലീസിൽ പരാതി നൽകി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment