ടീം വെൽഫെയറിൻ്റെ നേതൃത്വത്തിൽ കടന്നമണ്ണ അങ്ങാടിയും പരിസരവും ശുചീകരിച്ചു

കടന്നമണ്ണ: ടീം വെൽഫെയറിൻ്റേയും ഫ്രറ്റേണിറ്റി യൂത്ത് മൂവ്മെൻ്റിൻ്റേയും നേതൃത്വത്തിൽ കർമസന്നദ്ധരായ പ്രവർത്തകർ കടന്നമണ്ണ പള്ളിപ്പടി അങ്ങാടിയും പരിസരവും ശുചീകരിച്ചു. പള്ളിപ്പടി റോഡിൻ്റെ ഇരുവശങ്ങളിലും ഗതാഗതത്തിനും കാൽനടയാത്രയ്ക്കും ഭീഷണിയായി വളർന്നു നിന്നിരുന്ന പുൽക്കാടുകൾ വെട്ടി നീക്കി ഗതാഗത യോഗ്യമാക്കി. നിരവധി വാഹന അപകടങ്ങൾക്ക് സാക്ഷിയായ ഇവിടെ വാഹനങ്ങൾക്കും, കാൽനട യാത്രക്കാർക്കും തടസ്സമായിരുന്ന പാതയോരത്തെ മൺകൂനകൾ നീക്കം ചെയ്ത് അലക്ഷ്യമായി ഉപേക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമാർജനം ചെയ്തു.

എ. മുസ്തഖീം, എ. അബ്ദുൽ അസീസ്, പി.എം. യൂസുഫ്, കെ. മുഹമ്മദ് സാലിം, എ. സമീർ, കെ.വി. സദ്ർ ബാബു, ഫഹിം പുല്ലോട്ട്, അഫ്സൽ കെ, പി. നസീബ് ബാബു എന്നിവര്‍ നേതൃത്യം നൽകി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News