ഡല്‍ഹി ഐജിഐ വിമാനത്താവളത്തിലെ വിഐപി ലോഞ്ചില്‍ കുരങ്ങന്‍ കയറി; ജ്യൂസും കുടിച്ചു ഇഷ്ടപ്പെട്ട ഭക്ഷണവും കഴിച്ചു; വീഡിയോ വൈറല്‍

ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിഐപി ലോഞ്ചില്‍ കുരങ്ങന്‍ കയറി ജ്യൂസ് കുടിക്കുന്നതും ബാർ കൗണ്ടറിൽ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

വീഡിയോയിൽ, കുരങ്ങൻ എയർപോർട്ടിലെ വിഐപി ലോഞ്ചിലെ ഒരു ബാർ കൗണ്ടറിൽ റിയൽ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് കാണാം. പിന്നീട് കൗണ്ടറിലിരുന്ന ഭക്ഷണവും കഴിച്ചു.

സോഷ്യല്‍ മീഡിയയില്‍ ഇതെക്കുറിച്ച് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഒരു ഉപയോക്താവ് എഴുതി, “ഞങ്ങൾക്ക് ഒരു വിഐപി അതിഥിയുണ്ട്!” മറ്റൊരാൾ എഴുതി, “ഇന്റർനാഷണൽ എയർപോർട്ട് വിഐപി ലോഞ്ചിൽ നിങ്ങളുടെ ട്രീറ്റ് ആസ്വദിക്കൂ.”

ഐജിഐ എയർപോർട്ടിലാണ് സംഭവം നടന്നതെന്ന് എയർപോർട്ട് വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്, എന്നാൽ സംഭവത്തിന്റെ തീയതിയും സമയവും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഇക്കഴിഞ്ഞ ജൂണില്‍ ഒരു കുരങ്ങൻ ഡൽഹി മെട്രോ ട്രെയിനിന്റെ കോച്ചിനുള്ളിൽ കയറിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. യമുന ബാങ്കിൽ നിന്ന് ബ്ലൂ ലൈനിലെ ഐപി മെട്രോ സ്റ്റേഷനിലേക്ക് നീങ്ങുമ്പോഴാണ് സംഭവം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment