രാജ്‌നാഥ് സിംഗ് ലക്ഷദ്വീപിൽ മഹാത്മാ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു

കവരത്തി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മഹാത്മാ ഗാന്ധിയുടെ 152 -ാം ജന്മവാർഷികത്തോടനുബന്ധിച്ച് ലക്ഷദ്വീപിൽ പ്രതിമ അനാച്ഛാദനം ചെയ്തു.

“മഹാത്മാഗാന്ധിയുടെ ജയന്തി ദിനത്തിൽ അദ്ദേഹത്തിന്റെ പ്രതിമ കവരത്തിയിൽ അനാച്ഛാദനം ചെയ്തു. പൂജ്യ ബാപ്പുവിന് എന്റെ എളിയ ആദരാഞ്ജലികൾ,” പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം സിംഗ് ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത മഹത്തായ സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവനകളെ അനുസ്മരിക്കുന്ന ലക്ഷദ്വീപ് ദ്വീപുകളിലെ ആദ്യ പ്രതിമയാണിത്.

നേരത്തെ, ദ്വിദിന ഔദ്യോഗിക സന്ദർശനത്തിനായി ദ്വീപുകളിലെത്തിയ സിംഗിനെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ അഗത്തി വിമാനത്താവളത്തിൽ സ്വീകരിച്ചു.

ഇന്ത്യൻ റിസർവ് ബറ്റാലിയൻ ഫോഴ്സ് കവരത്തിയിലെത്തിയ സിംഗിന് ആചാരപരമായ ഗാർഡ് ഓഫ് ഓണർ നല്‍കിയതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

ഒരു കൂട്ടം നാടോടി നർത്തകർ പരമ്പരാഗത കലാരൂപമായ ‘പരിച കളി’യും അവതരിപ്പിച്ചു.

ഹെലിപാഡ് മുതൽ ഗസ്റ്റ് ഹൗസ് വരെ റോഡരികിൽ നിന്നുകൊണ്ട് സ്കൂൾ കുട്ടികളും പ്രദേശവാസികളും പ്രതിരോധ മന്ത്രിയെ അഭിവാദ്യം ചെയ്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment