സമവാക്യം (കവിത): ഷാഹുല്‍ പണിക്കവീട്ടില്‍

അമ്മയുടെ
ശകാരം
പതിവ് വാചകത്തില്‍
ഉപ്പും എരിവും ചേര്‍ക്കുന്നതു പോലെ
ഏറുകയോ കുറയുകയോ ഇല്ല

അച്ഛന്റെ ശാസന
ചൂടും എരിവും കൂടുതലുള്ളതാകും
അകവും പുറവും പൊള്ളും

അമ്മ തല്ലാനെടുക്കുന്ന വടി
അടിക്കും മുമ്പേ ഒടിയും
അച്ഛന്‍ വടി എടുക്കുമ്പോള്‍
അമ്മ ഓടിയെത്തും
തടുക്കാനും തല്ല വാങ്ങാനും

‘നീയാണ് വഷളാക്കുന്നത്’
മറുവാക്കില്ലാതെ
അമ്മ ഉരുകിയൊലിക്കും

കണ്ണീരും ദൈന്യതയും കൊണ്ട്
രംഗം തണുപ്പിക്കുന്ന അമ്മയും
നിശ്ശബ്ദത പാലിക്കുന്ന അച്ഛനും
പരസ്പര ധാരണയുടെ
സമവാക്യങ്ങളാണ്.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment