മണ്ണാർക്കാട് – അട്ടപ്പാടി റൂട്ടിൽ കെ.എസ്.ആർ.ടി.സിയിൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ അനുവദിക്കണം: ഫ്രറ്റേണിറ്റി

പാലക്കാട്: മണ്ണാർക്കാട് – അട്ടപ്പാടി റൂട്ടിൽ കെ.എസ്.ആർ.ടി.സിയിൽ വിദ്യാർത്ഥികൾക്ക് നിലവിൽ കൺസെൻഷൻ നൽകുന്നില്ലെന്നും യാത്രക്കായി 90%വുമുള്ളത് കെ.എസ്.ആർ.ടി.സി ആണെന്നിരിക്കെ വിദ്യാർത്ഥികൾക്ക് നിർബന്ധമായും കൺവെൻഷൻ അനുവദിക്കണമെന്നാവശ്യപ്പട്ട് ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് റഷാദ് പുതുനഗരം അസി.ട്രാൻസ്പോർട്ട് ഓഫീസർക്ക് നിവേദനം നൽകി. ഒക്ടോബർ 4 മുതൽ പൂർണമായി ക്ലാസുകൾ തുറന്ന് പ്രവർത്തിക്കുന്നതോടെ കൺസെൻഷൻ അനുവദിച്ചു തുടങ്ങാമെന്നും അതിനാവശ്യമായ നടപടിക്രമങ്ങൾ ചെയ്യുമെന്നും എ.ടി.ഒ ഫ്രറ്റേണിറ്റി നേതാക്കളെ അറിയിച്ചു.

വലിയ ഇടവേളക്ക് ശേഷം ക്ലാസുകൾ ആരംഭിക്കുന്നതിനാൽ വിദ്യാർത്ഥികളുടെ യാത്ര ഇളവ്,പൊതു ഗതാഗത സംവിധാനത്തിലെ യാത്ര സുരക്ഷ എന്നിവ ഉറപ്പുവരുത്താൻ നടപടികൾ കൈക്കൊള്ളമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment