ഭബാനിപൂർ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ പുരോഗമിക്കുന്നു; 2799 വോട്ടുകൾക്ക് മമത ലീഡ് ചെയ്യുന്നു

പശ്ചിമബംഗാളിലെ ഭബാനിപൂർ ഉപതിരഞ്ഞെടുപ്പിനും ജംഗിപൂർ, സംസർഗഞ്ച് നിയമസഭാ തെരഞ്ഞെടുപ്പിനും വോട്ടെണ്ണൽ ഞായറാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ചു.

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഇരുപത്തിനാല് കമ്പനി കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. മുഴുവൻ പ്രദേശവും സിസിടിവി നിരീക്ഷണത്തിലാക്കി. ഉദ്യോഗസ്ഥർക്ക് പേനയും പേപ്പറും മാത്രമേ അനുവദിക്കൂ, റിട്ടേണിംഗ് ഓഫീസർക്കും നിരീക്ഷകർക്കും മാത്രമേ ഫോൺ ഉപയോഗിക്കാൻ അനുവാദമുള്ളൂ എന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

കൊൽക്കത്തയിലെ സഖാവത്ത് മെമ്മോറിയൽ സ്കൂളിൽ ഭബാനിപൂർ മണ്ഡലത്തിൽ 21 റൗണ്ടുകളും സംസർഗഞ്ചിന് 26 റൗണ്ടുകളും ജംഗിപൂർ മണ്ഡലത്തിൽ 24 റൗണ്ടുകളിലുമാണ് വോട്ടെണ്ണൽ നടക്കുന്നത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഭാവി നിര്‍ണ്ണയിക്കുന്ന വോട്ടെടുപ്പായിരുന്നു ഭവാനിപ്പൂരിലേത്. മുഖ്യമന്ത്രി സ്ഥാനത്ത് മമത ബാനര്‍ജിക്ക് തുടരണമെങ്കില്‍ ഇവിടെ ജയം അനിവാര്യമാണ്. ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക ടിബ്രെവാള്‍, സിപിഎം സ്ഥാനാര്‍ത്ഥി ശ്രീജിബ് ബിശ്വാസ് എന്നിവരാണ് പ്രധാന എതിരാളികള്‍.

മേയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിച്ച മമതക്ക് പരാജയം രുചിക്കേണ്ടി വന്നിരുന്നു. സിറ്റിംഗ് മണ്ഡലമായ ഭവാനിപ്പൂര്‍ വിട്ടാണ് നന്ദിഗ്രാമില്‍ മമത മത്സരിച്ചത്. ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ സുവേന്ദു അധികാരിയോട് പരാജയപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഒരാള്‍ മന്ത്രിസ്ഥാനത്തെത്തിയാല്‍ ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ചട്ടം. ഇത് പ്രകാരമാണ് മമത സ്വന്തം മണ്ഡലമായ ഭവാനിപ്പൂരില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്.

ഇതേ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് തൃണമൂല്‍ എംഎല്‍എയും കൃഷിമന്ത്രിയുമായിരുന്ന ശോഭന്‍ദേബ് ചതോപത്യായ മമതയ്ക്ക വേണ്ടി രാജിവെയ്ക്കുകയായിരുന്നു. രണ്ടു തവണ മമതയെ വിജയിപ്പിച്ച മണ്ഡലമാണ് ഭവാനിപൂര്‍. സ്ഥാനാര്‍ത്ഥികള്‍ മരിച്ചതിനെ തുടര്‍ന്ന് മാറ്റിവച്ച മുര്‍ഷിദാബാദ് ജില്ലയിലെ ജംഗിപൂര്‍, സംസര്‍ഗഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ഫലവും ഇന്ന് പുറത്തുവരും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment