സ്ഥാനമാനങ്ങള്‍ക്ക് ആഗ്രഹമില്ല; ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയില്‍ സം‌തൃപ്തനാണെന്ന് സുരേഷ് ഗോപി എം പി

കണ്ണൂർ: ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് ആവർത്തിച്ച് സുരേഷ് ഗോപി എം.പി. താൻ ഇപ്പോൾ ചെയ്യുന്ന ജോലിയിൽ സംതൃപ്തനാണെന്നും തുടരാൻ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. പി പി മുകുന്ദനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് എംപിയുടെ പ്രതികരണം. അതേസമയം, കൂടിക്കാഴ്ചയിൽ സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

ബിജെപി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് സുരേഷ് ഗോപി നേരത്തെയും വ്യക്തമാക്കിയിരുന്നതാണ്. ആ സ്ഥാനത്തേക്ക് വരേണ്ടത് രാഷ്ട്രീയക്കാരാണെന്നും സിനിമാക്കാരല്ലെന്നുമായിരുന്നു ഇതേ ചോദ്യത്തിന് മുന്‍പ് അദ്ദേഹം മുന്‍പ് പ്രതികരിച്ചത്.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതും പിന്നീട് ബി ജെ പിയില്‍ നടന്ന അസ്വാരസ്യങ്ങളും കണക്കിലെടുത്ത് കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുമെന്നതടക്കമുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയെ അദ്ധ്യക്ഷനാക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment