കുട്ടികളുടെ കോവിഡ് -19 വാക്സിൻ ഡ്രൈവിൽ കോമോർബിഡിറ്റിയുള്ള കുട്ടികൾക്ക് സർക്കാർ മുൻഗണന നൽകും: എൻടിജിഐ മേധാവി

ന്യൂഡൽഹി: രാജ്യത്തെ കുട്ടികൾക്കുള്ള കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയില്‍ കേന്ദ്ര സർക്കാർ കൊമോർബിഡിറ്റിയുള്ള കുട്ടികൾക്ക് മുൻഗണന നൽകുമെന്ന് ദേശീയ പ്രതിരോധ കുത്തിവയ്പ്പ് സാങ്കേതിക ഉപദേശക സംഘം (National Immunization Technical Advisory Group – NTAGI) ചെയർപേഴ്സൺ ഡോ. എൻ.കെ. അറോറ ഞായറാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

“കോമോർബിഡിറ്റികളുള്ള കുട്ടികൾക്കുള്ള കോവിഡ് -19 വാക്സിനേഷൻ ഞങ്ങൾ മുൻഗണന നൽകും. ആരോഗ്യമുള്ള ബാക്കി കുട്ടികൾക്ക് പിന്നീട് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതായിരിക്കും,” ഡോക്ടർ അറോറ പറഞ്ഞു.

12 വയസ്സിനു മുകളിലുള്ള മുതിർന്നവരിലും കുട്ടികളിലും അടിയന്തിര ഉപയോഗത്തിനായി സൈഡസ് കാഡിലയുടെ ഡിഎൻഎ വാക്സിൻ ഓഗസ്റ്റ് മാസത്തിൽ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അംഗീകരിച്ചിരുന്നു. ഇപ്പോൾ, ദേശീയ വാക്സിനേഷൻ പരിപാടിയിൽ വാക്സിനുകൾ അവതരിപ്പിക്കാൻ കാത്തിരിക്കുകയാണ്.

ജൂൺ മാസത്തിൽ, ഡബ്ല്യുഎച്ച്ഒ-എയിംസ് സംയുക്ത സർവേയിൽ 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളില്‍ സെറോപ്രിവെലൻസ് 55.7 ശതമാനവും 18 വയസ്സിനു മുകളിൽ 63.5 ശതമാനവും ആണെന്ന് കണ്ടെത്തി.

അഹമ്മദാബാദ് ആസ്ഥാനമായുള്ള സൈഡസ് കാഡില നിർമ്മിച്ച സൂചി രഹിത വാക്സിൻ ആണ് ZyCoV-D. ഇതുവരെ, 12 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളിൽ എമർജൻസി യൂസ് ഓതറൈസേഷൻ (ഇയുഎ) സ്വീകരിച്ച ഒരേയൊരു വാക്സിൻ ഇതാണ്.

രാജ്യത്ത് 12 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനുള്ള സർക്കാരിന്റെ പദ്ധതിയെക്കുറിച്ച് സംസാരിക്കുമ്പോൾ, ഗുരുതരമായ രോഗം പിടിപെടാനും ആശുപത്രിയിൽ പ്രവേശിപ്പിക്കാനുമുള്ള ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ളവരെ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്ന് ഡോ. അറോറ പറഞ്ഞു.

“അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ, പട്ടിക പബ്ലിക് ഡൊമൈനില്‍ ലഭ്യമാകും. കൂടാതെ, ഈ കുട്ടികൾ യാത്ര ചെയ്യാതെ രാജ്യത്തിനകത്ത് വിവിധ ഭാഗങ്ങളിൽ ഞങ്ങൾ ക്രമീകരണങ്ങൾ ചെയ്യുകയും, അവരുടെ ജില്ലയ്ക്കുള്ളിൽ തന്നെ വാക്സിൻ ലഭ്യമാക്കുകയും ചെയ്യും,” അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment