ഐഒസി യൂസ്എ കേരള ചാപ്റ്റർ, ചിക്കാഗോ ഗാന്ധി ജയന്തി ആഘോഷിച്ചു

ചിക്കാഗോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂ സ് എ കേരള, ചിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തിൽ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 152 ആം ജൻമദിനം ചിക്കാഗോയുടെ സബര്‍ബന്‍ സിറ്റിയായ സ്‌കോക്കിയിലുള്ള മഹാത്മാഗാന്ധി മെമ്മോറിയൽ പാർക്കിലുള്ള ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്‌പാർച്ചന നടത്തി സമുചിതമായി ആഘോഷിച്ചു. ചടങ്ങില്‍ മുഖ്യാതിഥി ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ ഗാന്ധിയൻ ആശയങ്ങൾ ലോകമെമ്പാടുമുള്ള ചരിത്രത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചെന്ന് പ്രസ്താവിച്ചു.

അഹിംസയിലൂന്നി ലോക ചരിത്രത്തിലാദ്യമായി ഒരു നൂതന സമര പാതയിലൂടെ, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ശക്തി ദുർഗത്തെ തച്ചുടച്ചുകൊണ്ടു പാരതന്ത്ര്യത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് ലക്ഷോപലക്ഷം ഭാരതമക്കളുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും സമര ഭൂമിയിൽ, സ്വതന്ത്ര ഭാരത മെന്ന അഭിലാഷം പൂവണിയിച്ച എന്ന് തുടർന്ന് സംസാരിച്ച ഐഒസി കേരള ചാപ്റ്റർ ചെയര്മാന് തോമസ് മാത്യു പടന്നമാക്കൽ പ്രസ്താവിച്ചു. അർദ്ധനഗ്നനായി കര്‍മ്മഭൂമിയിൽ അടരാടി ജനാതിപത്യം, മതേതരത്ത്വം ,അഹിംസ തുടങ്ങിയ അനശ്വര ആശയങ്ങളും സമരഭൂമിയിലെ നിശ്ചയ ധാർഷ്ട്യവും കൊണ്ട് ജയിലറകളെ കര്‍മ്മഭൂമിയാക്കിയ അനശ്വര പ്രതിഭയായിരുന്നു മഹാത്മജി.

ഐഒസി ചിക്കാഗോ ചാപ്റ്റർ വൈസ് പ്രസിഡന്റ് ജോസി കുരിശിങ്കൽ, ജനറൽ സെക്രട്ടറിയും ചിക്കാഗോ മലയാളി അസോസിയേഷന്റെ നിയുക്ത പ്രസിഡന്റുമായ ജോഷി വള്ളിക്കളം, റിൻസി കുരിയൻ, ജൂലി വള്ളിക്കളം തുടങ്ങിയവരും ആശംസയർപ്പിച്ചു.​

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment