മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചിരുന്നെങ്കിലും അത് നടന്നില്ല; ഇപ്പോഴും ആഗ്രഹിക്കുന്നു; അതിനായുള്ള ശ്രമങ്ങൾ നടക്കുന്നു: രമേശ് ചെന്നിത്തല

ഹരിപ്പാട്: കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് തനിക്ക് ആഗ്രമുണ്ടായിരുന്നു, പക്ഷെ അത് നടന്നില്ലെന്നും ഇപ്പോഴും അതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് താജുൽ ഉലമ എജ്യുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച മെറിറ്റ് അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവാൻ ആഗ്രഹിച്ചൊരാളാണ് താൻ. ആയില്ല, എന്ന് കരുതി താൻ ഈ പരിപാടി നിർത്തിയില്ല, ഇപ്പോഴും ആഗ്രഹം പോയിട്ടുമില്ല, അതിനായി ശ്രമം തുടരുകയാണ്,” അദ്ദേഹം പറഞ്ഞു. അവസാനം വരെ പൊരുതിക്കൊണ്ടിരിക്കും. ഒരു ദിവസം താൻ അത് നേടുമെന്നതാണ് നിശ്ചയദാർഢ്യം. ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതുകൊണ്ട് ഇത് അവസാനിപ്പിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

വിദ്യാർത്ഥികൾ വിദേശ സർവകലാശാലകൾ തിരഞ്ഞെടുക്കുകയും സ്കോളർഷിപ്പുകൾ ഉപയോഗിച്ച് അവിടെ പഠിക്കാൻ ശ്രമിക്കുകയും വേണം. നമ്മെ കാത്തിരിക്കുന്ന അവസരങ്ങൾ കണ്ടെത്തി അവ പ്രയോജനപ്പെടുത്തണം. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാൻ കഴിയണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് നിർദ്ദേശിച്ചു. വിദ്യാർത്ഥികളോട് സ്വപ്നം കാണാനും അത് നേടാൻ പരിശ്രമിക്കാനും പറയാനാണ് തന്റെ ആഗ്രഹം തുറന്നു പറഞ്ഞതെന്നും അദ്ദേഹം സൂചിപ്പിച്ചു.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News